Breaking News

Trending right now:
Description
 
Apr 02, 2018

സന്തോഷ്‌ ട്രോഫിയില്‍ കേരളത്തിന്‌ ആറാം കിരീടം

image സന്തോഷ്‌ ട്രോഫി ഫൈനലില്‍ ആതിഥേയരായ ബംഗാളിനെ മുട്ടുകുത്തിച്ച്‌ കേരളം ആറാം കിരീടത്തില്‍ മുത്തമിട്ടു. എക്‌സ്‌ട്രാ ടൈമും കഴിഞ്ഞ്‌ പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക്‌ നീണ്ട മത്സരത്തില്‍ ബംഗാളിനെ 4-2ന്‌ മറികടന്നാണ്‌ കേരളത്തിന്റെ ചുണക്കുട്ടന്മാര്‍ കിരീടം നേടിയത്‌. നിശ്ചിതസമയത്തും അധികസമയത്തും ഇരു ടീമുകളും തുല്യത പാലിച്ചപ്പോള്‍ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്കു നീണ്ടു. പെനാല്‍റ്റിയില്‍ അഞ്ചില്‍ നാലു അവസരങ്ങളും കേരളം ബംഗാളിന്റെ ഗോള്‍വല കുലുക്കി. ബംഗാളിന്‌ രണ്ടുഗോളുകള്‍ മാത്രമേ നേടാനായുള്ളൂ. ഷൂട്ടൗട്ടില്‍ ബംഗാളിന്റെ രണ്ടു കിക്കുകള്‍ തടഞ്ഞിട്ട ഗോള്‍കീപ്പര്‍ മിഥുനാണ്‌ കേരളത്തിന്റെ ഹീറോ. നിശ്ചിതസമയത്തും (1-1) അധികസമയത്തും (2-2) കളി സമനിലയിലായിരുന്നു. ഷൂട്ടൗട്ടില്‍ കേരളത്തിന്‌ നാലു കിക്കുകളേ എടുക്കേണ്ടിവന്നുള്ളൂ.നാലാംകിക്ക്‌ മിന്നല്‍പ്പിണര്‍പോലെ വലയിലേക്കു ചാര്‍ത്തി വൈസ്‌ ക്യാപ്‌റ്റന്‍ സീസന്‍ സെല്‍വന്‍ പതിനാലു വര്‍ഷത്തിനുശേഷം കേരളത്തിനു കിരീടം സമ്മാനിച്ചു. കളിയുടെ 19-ാം മിനിട്ടില്‍ എം.എസ്‌.ജിതിനാണ്‌ കേരളത്തിന്‌ ആദ്യം ലീഡ്‌ നല്‍കിയത്‌. 2005ലാണ്‌ കേരളം ഇതിനു മുമ്പ്‌ സന്തോഷ്‌ ട്രോഫി കിരീടം നേടിയത്‌. 2013-ല്‍ കൊച്ചിയില്‍ ഫൈനലില്‍ എത്തിയെങ്കിലും സര്‍വീസസിനോട്‌ പരാജയപ്പെട്ടു. സന്തോഷ്‌ ട്രോഫിയില്‍ 32 തവണ കിരീടം നേടിയ ടീമാണ്‌ ബംഗാള്‍. ആ ബംഗാളിനെ അവരുടെ തട്ടകത്തില്‍വച്ചുതന്നെ പരാജയപ്പെടുത്തി കിരീടം നേടുകയെന്ന അപൂര്‍വ നേട്ടമാണ്‌ കേരളം കൈവരിച്ചത്‌.