Breaking News

Trending right now:
Description
 
Apr 01, 2018

നഗ്നരാക്കി പരിശോധിച്ചെന്ന്‌ എയര്‍ഹോസ്‌റ്റസുമാര്‍

image തങ്ങളെ നഗ്നരാക്കി പരിശോധന നടത്തിയെന്നു വിമാനകമ്പനിയായ സ്‌പൈസ്‌ ജെറ്റിലെ എയര്‍ഹോസ്‌റ്റസുമാരുടെ പരാതി. വിമാനത്തില്‍നിന്നു ഭക്ഷണത്തിനും മറ്റും കിട്ടുന്ന തുക കാബിന്‍ ക്രൂ മോഷ്ടിച്ചുവെന്നു ആരോപിച്ചായിരുന്നു പരിശോധന. ചെന്നൈയിലെ എയര്‍ഹോസ്‌റ്റസുമാര്‍ മാനേജ്‌മെന്റിനെതിരെ രോഷത്തോടെ സംസാരിക്കുന്ന ദൃശ്യങ്ങള്‍ ഒരു ടെലിവിഷന്‍ ചാനല്‍ സംപ്രേഷണം ചെയ്‌തതോടെ സംഭവം ചര്‍ച്ചയായി. ഏതാനും ദിവസമായി കമ്പനിയുടെ സുരക്ഷാവിഭാഗം തങ്ങളെ നഗ്നരാക്കി പരിശോധിക്കുകയാണെന്നാണ്‌ ജീവനക്കാരുടെ പ്രധാന ആരോപണം. വനിതാ ജീവനക്കാരാണ്‌ പരിശോധന നടത്തുന്നത്‌. ഹാന്‍ഡ്‌ബാഗില്‍നിന്നു സാനിട്ടറി പാഡുകള്‍വരെ നീക്കിയായിരുന്നു പരിശോധനയെന്നും ഇവര്‍ കുറ്റപ്പെടുത്തി. തങ്ങളുടെ സ്വകാര്യഭാഗങ്ങള്‍ സ്‌പര്‍ശിച്ചു പരിശോധന നടത്തുന്നതും സാനിറ്ററി പാഡുകള്‍ ഒഴിവാക്കണമെന്നു ആവശ്യപ്പെടുന്നതും കമ്പനിയുടെ നയമാണോ എന്നു വ്യക്തമാക്കണമെന്നും മാനേജ്‌മെന്റിനു നല്‍കിയ പരാതിയില്‍ ഇവര്‍ ആവശ്യപ്പെട്ടു.