Breaking News

Trending right now:
Description
 
Apr 01, 2018

ചോദ്യചോര്‍ച്ച പ്രധാനമന്ത്രിയെ അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്ന്‌

image സിബിഎസ്‌ഇ ചോദ്യചോര്‍ച്ചയുമായി ബന്ധപ്പെട്ട വിവരം പ്രധാനമന്ത്രി, സിബിഎസ്‌ഇ എന്നിവരെ അറിയിച്ചിരുന്നുവെന്നു പഞ്ചാബിലെ ലുധിയാനയില്‍നിന്നു ജാന്‍വി ബെഹല്‍ എന്ന വിദ്യാര്‍ഥിനിയും പശ്ചിമ ഡല്‍ഹിയില്‍നിന്നു ആണ്‍കുട്ടിയും വെളിപ്പെടുത്തി. അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്ന്‌ പ്രധാനമന്ത്രിക്കും മറ്റും കത്തെഴുതിയിട്ട്‌ നടപടിയെടുത്തില്ലെന്ന്‌ ജാന്‍വി ബെഹല്‍ ആരോപിച്ചു. പന്ത്രണ്ടാംക്ലാസ്‌ ഇക്കണോമിക്‌സ്‌ ചോദ്യക്കടലാസ്‌ ചോര്‍ന്നതിനെക്കുറിച്ചാണ്‌ ലുധിയാന ഡിഎവി സ്‌കൂള്‍ പന്ത്രണ്ടാംക്ലാസ്‌ വിദ്യാര്‍ഥിനി ജാന്‍വി ബെഹല്‍ അറിയിച്ചത്‌. ഇക്കാര്യം ചൂണ്ടിക്കാട്ടി മാര്‍ച്ച്‌ 17നാണ്‌ പ്രധാനമന്ത്രിക്ക്‌ കത്ത്‌ എഴുതിയത്‌. കത്തുകിട്ടിയതായി പ്രധാനമന്ത്രിയുടെ ഓഫിസ്‌ മറുപടി നല്‍കുകയും ചെയ്‌തു. പക്ഷേ നടപടി ഉണ്ടായില്ല. മാര്‍ച്ച്‌ 28നായിരുന്നു ഇക്കണോമിക്‌സ്‌ പരീക്ഷ. പത്താംക്ലാസിലെ കണക്കുപരീക്ഷ നടന്നത്‌ 28നാണ്‌. പശ്ചിമ ഡല്‍ഹിയിലെ വിദ്യാര്‍ഥിക്ക്‌ 27നു അര്‍ധരാത്രിയോടെ വാട്‌സാപ്പില്‍ ചോദ്യം ലഭിച്ചു. ചോര്‍ന്ന ചോദ്യവും പരീക്ഷ റദ്ദാക്കണമെന്ന അപേക്ഷയും ഈ വിദ്യാര്‍ഥി പുലര്‍ച്ചെ 1.39ന്‌ സിബിഎസ്‌ഇ മേധാവിക്ക്‌ ഇ-മെയിലില്‍ അറിയിച്ചു. എന്നാല്‍ മെയില്‍ സന്ദേശം ഇവര്‍ കാണുന്നത്‌ രാവിലെ ഒമ്പതുമണിയോടെയാണ്‌.