Breaking News

Trending right now:
Description
 
Apr 01, 2018

ഓഖി ദുരന്തം: സര്‍ക്കാര്‍ വാക്കുപാലിച്ചില്ലെന്ന്‌ ഡോ.സൂസപാക്യം

image ഓഖി ദുരന്തമുണ്ടായി നാലുമാസമായിട്ടും 49 കുടുംബങ്ങള്‍ക്കു മാത്രമാണ്‌ നഷ്ടപരിഹാരം നല്‍കിയതെന്നും സര്‍ക്കാര്‍ വാക്ക്‌ പാലിച്ചില്ലെന്നും കെസിബിസി പ്രസിഡന്റുകൂടിയായ തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ ആര്‍ച്ച്‌ ബിഷപ്‌ ഡോ.എം.സൂസപാക്യം കുറ്റപ്പെടുത്തി. 49 കുടുംബങ്ങള്‍ക്ക്‌ 10 ലക്ഷം രൂപാവീതം നല്‍കി. ബാക്കി കുടുംബങ്ങള്‍ക്ക്‌ ധനസഹായം നല്‍കാമെന്ന വാഗ്‌ദാനം സര്‍ക്കാര്‍ മറന്നു. നഷ്ടപരിഹാര, പുനരധിവാസ വാഗ്‌ദാനങ്ങള്‍ സര്‍ക്കാര്‍ നല്‍കിയിരുന്നു. ഇനിയെങ്കിലും ദുരിതാശ്വാസം അനന്തമായി നീളാതെ സമയബന്ധിതമായി നല്‍കണം. മത്സ്യബന്ധനയാനം ഇല്ലാത്തതിനാല്‍ നാലുമാസമായി കടലില്‍ പോകാത്തവരുണ്ട്‌. ഈ മേഖലയില്‍ ചിലവാക്കിയ തുക സോഷ്യല്‍ ഓഡിറ്റിനു വിധേയമാക്കുകയും വേണം. ഓഖി ദുരന്തം കഴിഞ്ഞസമയത്ത്‌ സര്‍ക്കാരിന്റെ പ്രവര്‍ത്തനം മാതൃകാപരമായിരുന്നു. സര്‍ക്കാര്‍ സഹായപദ്ധതി നടപ്പിലാക്കിയാല്‍ മാത്രമേ അതിരൂപതയുടെ പദ്ധതി നടപ്പാക്കാനാകൂ. അല്ലെങ്കില്‍ ധനസഹായം നല്‍കുന്നതില്‍ ഇരട്ടിപ്പുണ്ടാകും. അതിനാല്‍ അതിരൂപതയുടെ പദ്ധതി വൈകുകയാണെന്നും ആര്‍ച്ച്‌ ബിഷപ്‌ ഡോ.എം.സൂസപാക്യം വ്യക്തമാക്കി.