Breaking News

Trending right now:
Description
 
Apr 01, 2018

ബിജെപി മന്ത്രിയുടെ 76 കോടി വായ്‌പയില്‍ 51 കോടി എഴുതിതള്ളി

image ബിജെപി നേതാവും മഹാരാഷ്ട്ര തൊഴില്‍ മന്ത്രിയുമായ സംബാജി പാട്ടീല്‍ നിലംഗേക്കറുടെ 76 കോടി വായ്‌പാ കുടിശികയില്‍ 51 കോടി രൂപാ ബാങ്കുകള്‍ എഴുതിതള്ളി. ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെയാണ്‌ വായ്‌പാകുടിശികയില്‍ ഇത്രയുംവലിയ തുക എഴുതി തള്ളിയത്‌. യൂണിയന്‍ ബാങ്ക്‌ ഓഫ്‌ ഇന്ത്യാ, ബാങ്ക്‌ ഓഫ്‌ മഹാരാഷ്ട്ര എന്നീ ബാങ്കുകളാണ്‌ അദാലത്ത്‌ നടത്തിയത്‌. സംഭവത്തില്‍ അഴിമതിയുണ്ടെന്നു ആരോപിച്ചു ആം ആദ്‌മി പാര്‍ട്ടി രംഗത്തെത്തി. 2009ലാണ്‌ നിലംഗേക്കറുടെ ജാമ്യത്തില്‍ വിക്ടോറിയ അഗ്രോ ഫുഡ്‌ പ്രോസസിങ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌ എന്ന കമ്പനി ബാങ്കുകളില്‍നിന്നു 20 കോടി രൂപവീതം വായ്‌പ എടുത്തത്‌. മന്ത്രിയുടെ ഭാര്യാസഹോദരന്മാരായിരുന്നു കമ്പനിയുടെ നടത്തിപ്പുകാര്‍. 2011ല്‍ തിരിച്ചടവുമുടങ്ങി മൂന്നുവര്‍ഷം കഴിഞ്ഞതോടെ സിബിഐ കേസെടുത്തു. നിലംഗേക്കര്‍ ഉള്‍പ്പെടെയുള്ളവരുടെ കേസിന്റെ വാദം നടക്കുന്നതിനിടെ ബാങ്കുമായി ഒത്തിതീര്‍പ്പുണ്ടാക്കുകയായിരുന്നു. ഒത്തുതീര്‍പ്പുവ്യവസ്ഥപ്രകാരം 76 കോടിയില്‍ 51 കോടി എഴുതിതള്ളി. കമ്പനിയുടെ ആസ്‌തികള്‍ ലേലം ചെയ്‌തപ്പോള്‍ ലഭിച്ച 25 കോടിരൂപ രണ്ടു ബാങ്കുകളുംകൂടി വീതിച്ചെടുത്തു. കേസ്‌ കോടതിയില്‍ എത്തിയ സാഹചര്യത്തിലുണ്ടാക്കിയ ഒത്തുതീര്‍പ്പില്‍ അഴിമതിയുണ്ടെന്നാണ്‌ ആം ആദ്‌മി പാര്‍ട്ടിയുടെ ആരോപണം. എന്നാല്‍ താന്‍ ജാമ്യക്കാരന്‍ മാത്രമാണെന്നാണ്‌ മന്ത്രിയുടെ വാദം.