Breaking News

Trending right now:
Description
 
Mar 31, 2018

ചീഫ്‌ ജെസ്റ്റീസിനെതിരെ രാജ്യസഭയില്‍ പ്രതിപക്ഷത്തിന്റെ പ്രമേയം

image നടപടിദൂഷ്യം ആരോപിച്ചു ചീഫ്‌ ജെസ്‌റ്റീസ്‌ ദീപക്‌ മിശ്രയെ കുറ്റവിചാരണ ചെയ്യുന്നതിനു കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ കക്ഷികള്‍ തിങ്കളാഴ്‌ച രാജ്യസഭയില്‍ പ്രമേയ നോട്ടീസ്‌ നല്‍കും. കോണ്‍ഗ്രസിനു പുറമേ എന്‍സിപി, സിപിഎം, സിപിഐ, ആര്‍ജെഡി എന്നീ പാര്‍ട്ടികളുടെ എംപിമാരാണ്‌ നോട്ടീസില്‍ ഒപ്പുവച്ചിട്ടുള്ളത്‌. നോട്ടീസിനു രാജ്യസഭയില്‍ 50 എംപിമാരുടെ പിന്തുണ മതി. നോട്ടീസില്‍ കൂടുതല്‍ ഒപ്പും കോണ്‍ഗ്രസ്‌ എംപിമാരുടേതാണ്‌. നോട്ടീസ്‌ അംഗീകരിച്ചാല്‍തന്നെ നിലവിലെ സ്ഥിതിയില്‍ കുറ്റവിചാരണ നടപടികള്‍ പൂര്‍ത്തിയാക്കുക എളുപ്പമായിരിക്കില്ല.