Breaking News

Trending right now:
Description
 
Mar 31, 2018

എയ്‌ഡ്‌സ്‌ രോഗിയായ കാമുകനെ കുത്തിക്കൊന്നു

image കെനിയയില്‍ എയ്‌ഡ്‌സ്‌ രോഗബാധിതനും 22 കാരനുമായ കാമുകന്‍ ഫരീദ്‌ മൊഹമ്മദിനെ റൂത്ത കമാന്‍ഡേ എന്ന സുന്ദരി കുത്തിക്കൊലപ്പെടുത്തി. 2016ല്‍ കെനിയന്‍ നഗരമായ നെയ്‌റോബിയിലെ ലംഗാത്ത ജയിലില്‍ നടത്തിയ സൗന്ദര്യ മത്സരത്തില്‍ വിജയിയാണ്‌ യുവതി. കാമുകന്‍ എയ്‌ഡ്‌സ്‌ ഉണ്ടെന്ന വിവരം രഹസ്യമാക്കിവയ്‌ക്കുകയായിരുന്നു. ചികിത്സയുമായി ബന്ധപ്പെട്ട കാര്‍ഡ്‌ കണ്ടെത്തിയതിനെ തുടര്‍ന്നുള്ള വഴക്കിനൊടുവിലാണ്‌ കൊലപാതകം. കറിക്കത്തികൊണ്ട്‌ പലതവണ കുത്തി. താന്‍ കൊലപ്പെടുത്തിയില്ലായിരുന്നുവെങ്കില്‍ എച്ച്‌ഐവി ബാധിതനാണെന്ന വിവരം പുറത്തറിയുമെന്ന ഭയത്താല്‍ അയാള്‍ തന്നെ കൊല്ലുമായിരുന്നുവെന്നാണഅ റൂത്ത കമാന്‍ഡേ പൊലീസിന്‌ മൊഴിനല്‍കിയത്‌. തന്നെ കൊല്ലാനായിരുന്നു ശ്രമം. മല്‍പ്പിടുത്തത്തിനിടെ കാമുകന്റെ കൈയ്‌കള്‍ക്കുള്ളില്‍നിന്നു രക്ഷപ്പെടാന്‍ അയാളുടെ കണ്ണുകളില്‍ കൈയ്‌ വിരല്‍ കുത്തിയിറക്കി. അയാളുടെ കയ്യില്‍നിന്നു കത്തി കൈക്കലാക്കി കുത്തിവീഴ്‌ത്തുകയായിരുന്നു. പ്രാണരക്ഷാര്‍ത്ഥമാണ്‌ കൊലപാതകം നടത്തേണ്ടിവന്നതെന്നു യുവതി കോടതിയില്‍ മൊഴിനല്‍കി. താന്‍ ഏറെ സ്‌നേഹിക്കുകയും വിശ്വസിക്കുകയും ചെയ്‌ത കാമുകന്‍ തനിക്കുകൂടി എച്ച്‌ഐവി പകര്‍ത്താന്‍ ശ്രമിച്ചത്‌ താങ്ങാനായില്ലെന്നും റൂത്ത കമാന്‍ഡേ പറയുന്നു. കാമുകനുമായുള്ള പിടിവലിക്കിടയില്‍ പരുക്കേറ്റ റൂത്ത കമാന്‍ഡേയെ പൊലീസ്‌ ആശുപത്രിയില്‍ എത്തിച്ചു ചികിത്സ നല്‍കി.