Breaking News

Trending right now:
Description
 
Mar 31, 2018

ജയിലില്‍ താമസസൗകര്യം ഒരുക്കിയില്ലെങ്കില്‍ തടവുകാരെ മോചിപ്പിക്കണം: സുപ്രീംകോടതി

image ജയിലുകളില്‍ തടവുകാര്‍ക്കു വേണ്ടവിധം താമസസൗകര്യം ഒരുക്കാന്‍ കഴിയുന്നില്ലെങ്കില്‍ അവരെ മോചിപ്പിക്കണമെന്നു സുപ്രീംകോടതിയുടെ നിര്‍ദേശം. രാജ്യത്തെ ജയിലുകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ്‌ ജസ്റ്റീസുമാരായ മദന്‍ ബി.ലോക്കൂര്‍, ദീപക്‌ ഗുപ്‌ത എന്നിവരടങ്ങിയ ബെഞ്ച്‌ നിര്‍ദേശം നല്‍കിയത്‌. ജയില്‍ പരിഷ്‌കരണം സംബന്ധിച്ച്‌ ഒരുവര്‍ഷത്തിനകം റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ 2016 മേയ്‌, ഒക്ടോബര്‍ മാസങ്ങളില്‍ സംസ്ഥാനങ്ങള്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു. ഒരു സംസ്ഥാനം പോലും ഇതുപാലിച്ചിട്ടില്ല. രണ്ടാഴ്‌ചയ്‌ക്കകം പുതിയ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചില്ലെങ്കില്‍ ജയില്‍ ഡിജിപിമാര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്നും കോടതി മുന്നറിയിപ്പുനല്‍കി. ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിന്റെ ഒന്നര ഇരട്ടിയിലധികം തടവുകാരെ പാര്‍പ്പിക്കുന്ന 1300ല്‍ അധികം ജലയിലുകള്‍ രാജ്യത്തുണ്ടെന്ന്‌ അമിക്കസ്‌ക്യൂരി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെന്നു കോടതി ചൂണ്ടിക്കാട്ടി. ഒരു ജയിലില്‍ ആറിരട്ടിയിലേറെ തടവുകാരുണ്ട്‌. ഈ സ്ഥിതി നിര്‍ഭാഗ്യകരമാണെന്നും കോടതി വിലയിരുത്തി.