Breaking News

Trending right now:
Description
 
Mar 31, 2018

സിറിയയില്‍നിന്നു യുഎസ്‌ സേനയെ ഉടന്‍ പിന്‍വലിക്കും: ട്രംപ്‌

image സിറിയയില്‍നിന്നു യുഎസ്‌ സേനയെ ഉടന്‍ പിന്‍വലിക്കുമെന്നും യുദ്ധങ്ങള്‍ക്കായി മധ്യപൂര്‍വദേശത്ത്‌ അമേരിക്ക ഏലുലക്ഷം കോടി ഡോളര്‍ പാഴാക്കിയെന്നും അമേരിക്കന്‍ പ്രസിഡന്റ്‌ ഡൊണാള്‍ഡ്‌ ട്രംപ്‌. മധ്യപൂര്‍വദേശത്ത്‌ നാം ഏഴു ട്രില്യന്‍ ഡോളര്‍ ചിലവഴിച്ചു. നാം സ്‌കൂളുകള്‍ നിര്‍മിക്കുമ്പോള്‍ അവരതു തകര്‍ക്കും. വീണ്ടും നാം നിര്‍മിക്കുന്നു. അവര്‍ തകര്‍ക്കുന്നു. എന്നാല്‍, ഒഹിയോയിലെ ഒരു സ്‌കൂളിന്റെ ജനാല പുതുക്കിപ്പണിയണമെങ്കില്‍ നമുക്കു പണം കിട്ടില്ല. നാം ലക്ഷം കോടികള്‍ മധ്യപൂര്‍വദേശത്തു ചെലവഴിച്ചു. നമ്മുക്കെന്തുകിട്ടി? ഒന്നുമില്ല. എണ്ണ നാം കയ്യില്‍ വച്ചിരുന്നെങ്കില്‍ കുഴപ്പമില്ലായിരുന്നു. പക്ഷേ അത്‌ ഐഎസിന്റെ കയ്യിലാണ്‌. അങ്ങനെയാണ്‌ അവര്‍ക്ക്‌ പണം കിട്ടുന്നത്‌-ട്രംപ്‌ പറഞ്ഞു. ഐഎസിനു തുരുത്തുന്നതില്‍ വിമതസേനകള്‍ കാര്യമായ വിജയം നേടിയെന്നും തുടര്‍ന്നും ഐഎസിനെതിരായ പോരാട്ടത്തിനു പിന്തുണ നല്‍കുമെന്നും യുഎസ്‌ പ്രതിരോധ വക്താവ്‌ ഡാന വൈറ്റും വ്യക്തമാക്കി.