Breaking News

Trending right now:
Description
 
Feb 04, 2013

ഫെഡറല്‍ ബാങ്ക്‌ വിദേശ നാണ്യ നിക്ഷേപങ്ങളുടെ പലിശ ഉയര്‍ത്തി

image
കൊച്ചി: ഫെഡറല്‍ ബാങ്ക്‌ എല്ലാ കാലാവധിയിലുമുള്ള യൂറോ നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്ക്‌ വര്‍ധിപ്പിച്ചു. ജാപ്പാനീസ്‌ യെന്നിന്റെ പലിശ നിരക്കും വര്‍ധിപ്പിച്ചിട്ടുണ്ട്‌. രണ്ടു വര്‍ഷ കാലാവധിക്കു മുകളിലുള്ള അമേരിക്കന്‍ ഡോളര്‍, ബ്രിട്ടീഷ്‌ പൗണ്ട്‌, നിക്ഷേപങ്ങളുടെയും അഞ്ചു വര്‍ഷം വരെ കാലാവധിയുള്ള ജപ്പാനീസ്‌ യെന്നിലുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്കും ഉയര്‍ത്തിയിട്ടുണ്ട്‌. ഫെബ്രുവരി ഒന്നുമുതല്‍ നിരക്ക്‌ പ്രാബല്യത്തില്‍ വന്നു. 1-2 വര്‍ഷം വരെ,2-3 വര്‍ഷത്തില്‍ താഴെ, 3-4 വര്‍ഷത്തില്‍ താഴെ, 5വര്‍ഷത്തേയ്‌ക്ക്‌, എന്നീ കാലാവധിയില്‍ വിവിധ കറന്‍സികളുടെ പുതുക്കിയ നിരക്കുകള്‍ യഥാക്രമം. ഡോളര്‍ 2.84-2.74,പൗണ്ട്‌ 3.01-2.98, യൂറോ 2.44-2.5 യെന്‍ 2.49-2.47, ഡോളര്‍ 2.41-2.43, പൗണ്ട്‌ 2.72-2.76, യൂറോ 2.39-2.69,യെന്‍ 2.23-2.22, ഡോളര്‍ 3.62-4, യെന്‍ 3.25-3.26, ഡോളര്‍ 3.84-4,പൗണ്ട്‌ 4.04-4.19,യൂറോ 3.78-4.17 യെന്‍ 3.31-3.3