Breaking News

Trending right now:
Description
 
Mar 31, 2018

ലാലുപ്രസാദ്‌ യാദവിന്‌ വൃക്കയില്‍ അണുബാധ; ജയിലില്‍നിന്ന്‌ ആശുപത്രിയിലേക്ക്‌

image കാലിത്തീറ്റ കുംഭകോണക്കേസില്‍ ശിക്ഷിക്കപ്പെട്ട്‌ ജയിലില്‍ കഴിയുന്ന ആര്‍ജെഡി നേതാവ്‌ ലാലുപ്രസാദ്‌ യാദവിനു വൃക്കയില്‍ അണുബാധ. റാഞ്ചിയിലെ ജയിലില്‍ കഴിയുന്നതിനിടെ അവശനിലയില്‍ കണ്ടെത്തിയ ലാലുപ്രസാദ്‌ യാദവിനെ അവിടെ പരിശോധനയ്‌ക്ക്‌ വിധേയമാക്കിയപ്പോഴാണ്‌ വൃക്കയില്‍ അണുബാധ കണ്ടെത്തിയത്‌. തുടര്‍ന്ന്‌ ഡല്‍ഹിയിലെ എയിംസിലേക്കു മാറ്റുകയായിരുന്നു. ഒരാഴ്‌ചമുമ്പ്‌ എയിംസിലേക്കു കൊണ്ടുപോകണമെന്നു നിര്‍ദേശിച്ചിരുന്നുവെങ്കിലും അതുവൈകി. വിമാനത്തില്‍ കൊണ്ടുപോകുന്നതിനു പകരം ട്രെയിനിലാണ്‌ കൊണ്ടുപോയത്‌. 17 മണിക്കൂര്‍ ട്രെയിനില്‍ യാത്രചെയ്‌താണ്‌ ലാലുപ്രസാദ്‌ യാദവിനെ ഡല്‍ഹിയില്‍ എത്തിച്ചത്‌. അവശനിലയിലായിരുന്ന ലാലുപ്രസാദ്‌ യാദവിന്‌ വിമാനം നല്‍കാതിരുന്ന നടപടി വിവാദമായിട്ടുണ്ട്‌. അഴിമതിയുമായി ബന്ധപ്പെട്ട നാലു കേസില്‍ 14 വര്‍ഷത്തെ കഠിന തടവാണ്‌ അദ്ദേഹത്തിനു ലഭിച്ച ശിക്ഷ.