Breaking News

Trending right now:
Description
 
Mar 31, 2018

യുഎഇയിലെ കല്യാണ്‍ ജൂവലേഴ്‌സിനെതിരെ വ്യാജ പ്രചാരണം

image കൊച്ചി: കല്യാണ്‍ ജൂവലേഴ്‌സ്‌ വിറ്റഴിച്ച സ്വര്‍ണാഭരണം വ്യാജമാണെന്നും ശുദ്ധമല്ലെന്നും പ്രചരിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട്‌ അഞ്ച്‌ ഇന്ത്യാക്കാര്‍ക്കെതിരെ ദുബായ്‌ പൊലീസ്‌ നടപടികള്‍ ആരംഭിച്ചു. സൈബര്‍ നിയമം അനുസരിച്ച്‌ ക്രിമിനല്‍കുറ്റമാണ്‌ ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്‌. സാമൂഹികമാധ്യമങ്ങളിലൂടെയായിരുന്നു പ്രചാരണം. ഇന്റര്‍നെറ്റും സാമൂഹിക മാധ്യമങ്ങളും ഉപയോഗപ്പെടുത്തി കല്യാണ്‍ ജൂവലേഴ്‌സിന്‌ എതിരേയുള്ള പ്രചരണത്തെക്കുറിച്ച്‌ ദുബായ്‌ പൊലീസ്‌ നടത്തിയ അന്വേഷണത്തില്‍ വ്യാജവിവരങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെന്നു കണ്ടെത്തിയിരുന്നു. അന്വേഷണത്തില്‍ ഒരാള്‍ കുറ്റം സമ്മതിച്ചു. മറ്റുള്ളവര്‍ക്കെതിരെ അന്വേഷണം പുരോഗമിക്കുകയാണ്‌. വാട്‌സാപ്പ്‌ ഗ്രൂപ്പുകളിലും മറ്റു ഇന്റര്‍നെറ്റ്‌ മാധ്യമങ്ങളിലും വലിയ പ്രചാരംലഭിച്ച വ്യാജപോസ്‌റ്റില്‍ യുഎഇയിലെ കല്യാണ്‍ ജൂവലേഴ്‌സ്‌ ഷോറൂമകള്‍ സീല്‍ ചെയ്‌തുവെന്നും ഉടമയെ അറസ്‌റ്റു ചെയ്‌തുവെന്നും പ്രചരിപ്പിച്ചിരുന്നു. വ്യാജ വാര്‍ത്തകളും വീഡിയോയും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുവെന്ന്‌ ചൂണ്ടിക്കാട്ടി കല്യാണ്‍ ജൂവലേഴ്‌സ്‌ എല്‍എല്‍സി നല്‍കിയ പരാതിയിലാണ്‌ ദുബായ്‌ പൊലീസിന്റെ അന്വേഷണം നടക്കുന്നത്‌. സൈബര്‍ക്രൈം വകുപ്പും പൊലീസിനെ സഹായിക്കാനുണ്ട്‌. കല്യാണ്‍ ജൂവലേഴ്‌സിന്റെ തിരുവനന്തപുരം ഷോറൂമിനെക്കുറിച്ചും ഇത്തരത്തില്‍ വ്യാജവാര്‍ത്ത പ്രചരിക്കുന്നതിനെതിരെയും നിയമനടപടി സ്വീകരിച്ചിട്ടുണ്ട്‌.