Breaking News

Trending right now:
Description
 
Mar 31, 2018

മാര്‍പാപ്പയുടെ പേരില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നു

image ഫ്രാന്‍സിസ്‌ മാര്‍പാപ്പയുടെ പേരില്‍ പ്രചരിക്കുന്നത്‌ വ്യാജവാര്‍ത്തയാണെന്നു വത്തിക്കാന്‍ വക്താവ്‌ വ്യക്തമാക്കി. നരകം ഇല്ല എന്നു മാര്‍പാപ്പ പറഞ്ഞുവെന്നു തെറ്റിദ്ധരിപ്പിച്ച്‌ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. നരകം ഇല്ല എന്നത്‌ പ്രമുഖ ഇറ്റാലിയന്‍ മാധ്യമപ്രവര്‍ത്തകനോട്‌ മാര്‍പാപ്പ പറഞ്ഞുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ റിപ്പോര്‍ത്ത്‌ വത്തിക്കാന്‍ തള്ളി. ഇറ്റലിയിലെ ലാ റിപ്പബ്ലിക്ക എന്ന പത്രത്തിലാണ്‌ ഇത്തരമൊരു വാര്‍ത്ത പ്രസിദ്ധീകരിച്ചത്‌. ലാ റിപ്പബ്ലിക്കയുടെ സഹസ്ഥാപകനായ യുജിന്യോ സ്‌കാല്‍ഫാരിയുമായി നടന്ന സ്വകാര്യ കൂടിക്കാഴ്‌ചയെ ആധാരമാക്കിയായിരുന്നു ലേഖനം. സ്വര്‍ഗവും നരകവും അതിന്റെ നിത്യതയും നിലനില്‍ക്കുന്നുവെന്നാണ്‌്‌ കത്തോലിക്കാ സഭയുടെ വിശ്വാസം. പശ്ചാത്താപമില്ലാതെ പാപത്തില്‍ മുഴുകി ജീവിക്കുന്നവരുടെ ആത്മാക്കള്‍ നരകത്തില്‍ പോകുമെന്നാണ്‌ സഭ വിശ്വാസികളെ പഠിപ്പിക്കുന്നത്‌. എന്നാല്‍ മാര്‍പാപ്പയുടെ വാക്കുകള്‍ വളച്ചൊടിക്കുകയായിരുന്നുവെന്നു വത്തിക്കാന്‍ പറയുന്നു. 93കാരനായ യുജിന്യോ സ്‌കാല്‍ഫാരി നിരീശ്വരവാദിയാണെന്നും 2013 മുതല്‍ മാര്‍പാപ്പയുമായി സൗഹൃദത്തിലാണെന്നും വത്തിക്കാന്‍ വ്യക്തമാക്കി.