Breaking News

Trending right now:
Description
 
Mar 31, 2018

രാഹുല്‍ കോണ്‍ഗ്രസിന്റെ അഴിച്ചുപണിക്കു തുടക്കംകുറിച്ചു

image കോണ്‍ഗ്രസ്‌ അധ്യക്ഷനായി രാഹുല്‍ഗാന്ധി ചുമതലയേറ്റശേഷം സംഘടനാതലത്തില്‍ ആദ്യ ആഴിച്ചുപണിക്കു തുടക്കംകുറിച്ചു. രണ്ടു പതിറ്റാണ്ടിലേറെ സംഘടനാകാര്യ ചുമതലയുള്ള ജനറല്‍ സെക്രട്ടറി സ്ഥാനത്തുള്ള ജനാര്‍ദന്‍ ദ്വിവേദിയെ മാറ്റി. പകരം രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി അശോക്‌ ഗെലോട്ടിനെ നിയമിച്ചു. ഗെലോട്ട വഹിച്ചിരുന്ന ഗുജറാത്ത്‌ സംസ്ഥാനചുമതല യൂത്ത്‌ കോണ്‍ഗ്രസ്‌ മുന്‍ പ്രസിഡന്റ്‌ രാജീവ്‌ സത്‌ വ എംപിക്കു നല്‍കി. ഒഡീഷയിലെ പാര്‍ട്ടി കാര്യങ്ങളുടെ ചുമതല ഐഐസിസി ഭാരവാഹി ജിതേന്ദ്ര സിങ്ങിനു കൈമാറി. ജനറല്‍ സെക്രട്ടറിയായിരുന്ന ബി.കെ.ഹരിപ്രസാദിനായിരുന്നു നേരത്തെ ഒഡീഷയുടെ ചുമതല. രാജസ്ഥാനില്‍ നിയമസഭ തിരഞ്ഞെടുപ്പ്‌ അടുത്തിരിക്കെയാണ്‌ അശോക്‌ ഗെലോട്ടിനെ പാര്‍ട്ടി ആസ്ഥാനത്തെ നിര്‍ണായക പദവിയിലേക്കു മാറ്റുന്നുത്‌. രാജസ്ഥാനില്‍ പിസിസി പ്രസിഡന്റ്‌ സച്ചന്‍ പൈലറ്റ്‌ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായേക്കും. കോണ്‍ഗ്രസ്‌ സേവാദള്‍ ചീഫ്‌ ഓര്‍ഗനൈസറായി മഹീന്ദ്ര ജോഷിക്കു പകരം ലാല്‍ജി ദേശായിയെ നിയമിച്ചു. കോണ്‍ഗ്രസ്‌ വര്‍ക്കിങ്‌ കമ്മിറ്റിയിലേക്കുള്ള നിയമനവും വൈകാതെ ഉണ്ടാകുമെന്നാണ്‌ റിപ്പോര്‍ട്ട്‌. സോണിയാഗാന്ധിയുടെ വിശ്വസ്‌തരില്‍ ഒരാളും പാര്‍ട്ടിയില്‍ കരുത്തനുമായ ജനാര്‍ദന്‍ ദ്വിവേദിയുടെ സ്ഥാനമാറ്റം രാഹല്‍ഗാന്ധി നടപ്പാക്കുന്ന തലമുറമാറ്റത്തിന്റെ തുടക്കമാണ്‌.