Breaking News

Trending right now:
Description
 
Mar 31, 2018

ചോദ്യക്കടലാസ്‌ ചോര്‍ച്ച: ഇക്കണോമിക്‌സ്‌ പുനഃപരീക്ഷ 25ന്‌

image ചോദ്യക്കടലാസ്‌ ചോര്‍ച്ചയെ തുടര്‍ന്ന്‌ സിബിഎസ്‌ഇ റദ്ദാക്കിയ പന്ത്രണ്ടാംക്ലാസ്‌ ഇക്കണോമിക്‌സ്‌ പരീക്ഷ ഏപ്രില്‍ 25നു നടത്തും. പത്താംക്ലാസ്‌ കണക്കുപരീക്ഷ ഡല്‍ഹി, ഹരിയാന എന്നിവിടങ്ങളില്‍ മാത്രമേ ഉണ്ടാകൂ. രാജ്യത്തിനുപുറത്തുള്ള സ്‌കൂളുകളില്‍ പത്തിലും പന്ത്രണ്ടിലും പുനപരീക്ഷയില്ല. കണക്കുപരീക്ഷയുടെ ചോദ്യങ്ങള്‍ ഡല്‍ഹിയിലും ഹരിയാനയിലും മാത്രമാണ്‌ ചോര്‍ന്നതെന്നു അന്വേഷണത്തില്‍ വ്യക്തമായതായി കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി അനില്‍ സ്വരൂപ്‌ വ്യക്തമാക്കി. രാജ്യത്ത്‌ പുറത്ത്‌ സിബിഎസ്‌ഇ നടത്തിയ പരീക്ഷകളുടെ ചോദ്യക്കടലാസ്‌ ചോര്‍ന്നിട്ടില്ല. അവിടങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക്‌ വ്യത്യസ്‌ത ചോദ്യപേപ്പറാണ്‌ ഉപയോഗിച്ചിരുന്നത്‌. അതിനാല്‍ പുനപരീക്ഷ ആവശ്യമില്ല. പരീക്ഷാ പേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന്‌ വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തില്‍ രാജ്യമൊട്ടാകെ വന്‍ പ്രതിഷേധം നടക്കുന്നതിനിടെയാണ്‌ പുതിയ തീയതി പ്രഖ്യാപിച്ചത്‌. പ്രതിഷേധ പ്രകടനങ്ങള്‍ ശക്തമായതിനെ തുടര്‍ന്ന്‌ മാനവവിഭവശേഷി വകസനവകുപ്പു മന്ത്രി പ്രകാശ്‌ ജാവദേക്കറുടെ വസതിക്കു സമീപം വെള്ളിയാഴ്‌ച രാവിലെ നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു. ചോദ്യപേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന്‌ സിബിഎസ്‌ഇയുടെ രണ്ടുപരീക്ഷകള്‍ ബുധനാഴ്‌ചയാണ്‌ റദ്ദാക്കിയത്‌.