Breaking News

Trending right now:
Description
 
Mar 30, 2018

നാടെങ്ങും ദുഃഖവെള്ളി ആചരണം

image യേശുക്രിസ്‌തുവിന്റെ പീഢാനുഭവ സ്‌മരണയില്‍ നാടെങ്ങും ദുഃഖവെള്ളി ആചരിക്കുന്നു. യേശു കുരിശില്‍ മരിച്ചതിന്റെ സ്‌മരണ നിറയുന്ന പ്രത്യേക പ്രാര്‍ഥനകളും ആത്മസമര്‍പ്പണത്തിന്റെ പാതയില്‍ കുരിശിന്റെ വഴിയും ദേവാലയങ്ങളില്‍ നടത്തി. കുരിശിന്റെ വഴി, നഗരികാണിക്കല്‍, കബറടക്കം, നേര്‍ച്ചക്കഞ്ഞി വിതരണം ഉള്‍പ്പെടെയുള്ള ചടങ്ങുകളാല്‍ സംസ്ഥാനത്തെ ദേവാലയങ്ങള്‍ ഭക്തിസാന്ദ്രമായി. ആലപ്പുഴ കോക്കമംഗലം പള്ളിയില്‍ സീറോ മലബാര്‍സഭ മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി ദുഃഖവെള്ളിയാഴ്‌ച ശുശ്രൂഷകള്‍ക്ക്‌ കാര്‍മികത്വംവഹിച്ചു. പെസഹാ വ്യാഴം മുതല്‍ തീവ്രമായ പ്രാര്‍ഥനയിലൂടെ സജീവമായ വിശുദ്ധവാരാചരണ കര്‍മങ്ങള്‍ ക്രിസ്‌തു ഉയര്‍ത്തെഴുന്നേല്‍ക്കുന്നതിന്റെ സ്‌മരണയില്‍ ഈസ്റ്റര്‍ ആചരിക്കുന്നതോടെ സമാപിക്കും.