Breaking News

Trending right now:
Description
 
Mar 30, 2018

പാപികളോടും കരുണ കാട്ടണമെന്നു ഫ്രാന്‍സിസ്‌ മാര്‍പാപ്പ

image വൈദികര്‍ വിശ്വാസികളോട്‌ ആത്മീയമായ അടുപ്പം സൂക്ഷിക്കണമെന്നു ഫ്രാന്‍സിസ്‌ മാര്‍പാപ്പ ആഹ്വാനം ചെയ്‌തു. വത്തിക്കാനില്‍ നടന്ന പെസഹാവ്യാഴം തിരുക്കര്‍മ്മങ്ങളില്‍ മുഖ്യകാര്‍മികത്വംവഹിച്ചു നടത്തിയ സന്ദേശത്തിലാണ്‌ മാര്‍പാപ്പയുടെ ആഹ്വാനം. പാപം ചെയ്യുന്നവരോടും കരുണയോടുകൂടി പെരുമാറണം. അവര്‍ക്കു പ്രത്യാശ പകരണം. പാപവഴികളില്‍നിന്നു തിരിച്ചുകൊണ്ടുവരാന്‍ അവരെ സഹായിക്കുകയും വേണം-മാര്‍പാപ്പ വ്യക്തമാക്കി. വത്തിക്കാനിലെ മതേര്‍ എക്ലേസിയ സന്യാസമഠത്തില്‍ വിശ്രമജീവിതം നയിക്കുന്ന എമരിറ്റസ്‌ മാര്‍പാപ്പ ബനഡിക്ട്‌ പതിനാറാമനെ ഫ്രാന്‍സിസ്‌ മാര്‍പാപ്പ സന്ദര്‍ശിച്ചു ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്നു.