Breaking News

Trending right now:
Description
 
Mar 30, 2018

എല്ലാക്കാര്യങ്ങളിലും ചോര്‍ച്ച; കാവല്‍ക്കാരന്‍ വീക്ക്‌: രാഹുല്‍

image സിബിഎസ്‌ഇ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച്‌ കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്‌. എല്ലാ കാര്യങ്ങളിലും ചോര്‍ച്ച നടക്കുന്നു. കാവല്‍ക്കാരനാണെങ്കില്‍ വീക്ക്‌-രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. എത്രമാത്രം ചോര്‍ന്നു എന്നു ചോദിച്ചാണ്‌ രാഹുലിന്റെ ട്വീറ്റ്‌ തുടങ്ങുന്നത്‌. ഡാറ്റ ലീക്ക്‌, ആധാര്‍ ലീക്ക്‌, തിരഞ്ഞെടുപ്പു തീയതി ലീക്ക്‌, എസ്‌എസ്‌എല്‍സി പരീക്ഷ ലീക്ക്‌, ഇപ്പോള്‍ സിബിഎസ്‌ഇ പേപ്പറും ലീക്ക്‌. എല്ലായിടത്തും ലീക്കുതന്നെയാണ്‌. കാവല്‍ക്കാരന്‍ വളരെ വീക്കാണ്‌. ഇനി ഒരുവര്‍ഷംകൂടി എന്ന ഹാഷ്‌ ടാഗോടെയാണ്‌ രാഹുല്‍ ഈ ട്വീറ്റ്‌ പോസ്‌റ്റ്‌ ചെയ്‌തിരിക്കുന്നത്‌. നേരത്തെ സ്‌റ്റാഫ്‌ സെലക്ഷന്‍ കമ്മീഷന്റെ ചോദ്യപേപ്പര്‍ ചോര്‍ന്നത്‌ വലിയ വിവാദമുണ്ടാക്കിയിരുന്നു. ഇതിനു പിന്നാലെയാണ്‌ ആധാര്‍ അടക്കമുള്ള ഡാറ്റകള്‍ ചോര്‍ന്നത്‌.