Breaking News

Trending right now:
Description
 
Mar 30, 2018

വീണ്ടും നാക്കുപിഴച്ചു: മോദി പാവങ്ങള്‍ക്കുവേണ്ടി ഒന്നും ചെയ്‌തില്ലെന്നു ബിജെപി എംപി

image കര്‍ണാടക തിരഞ്ഞെടുപ്പിന്‌ ഒരുങ്ങുന്ന ബിജെപിക്കു നാക്കുപിഴകള്‍ തുടര്‍ക്കഥയാകുന്നു. കഴിഞ്ഞദിവസം ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്‌ ഷായ്‌ക്കാണ്‌ നാക്കു പിഴച്ചതെങ്കില്‍ ഇത്തവണ ബിജെപി എംപി പ്രഹ്ലാദ്‌ ജോഷിക്കാണ്‌ ഹിന്ദിപ്രസംഗം പരിഭാഷ ചെയ്യുന്നതിനിടെ അബദ്ധം പറ്റിയത്‌. അമിത്‌ഷായുടെ ഹിന്ദി പ്രസംഗം പ്രഹ്ലാദ്‌ ജോഷി കന്നടയിലേക്കു പരിഭാഷപ്പെടുത്തുകയായിരുന്നു. പരിഭാഷയ്‌ക്കിടെ നരേന്ദ്രമോദി പാവപ്പെട്ടവര്‍ക്കും ദലിതര്‍ക്കുംവേണ്ടി ഒന്നും ചെയ്യില്ല എന്നായിപ്പോയി. പ്രസംഗത്തിന്റെ വീഡിയോ കോണ്‍ഗ്രസ്‌ സമൂഹമാധ്യമങ്ങളില്‍ ആഘോഷമാക്കുകയും ചെയ്‌തു. രാജ്യത്തെ ഏറ്റവും അഴിമതിനിറഞ്ഞ സര്‍ക്കാര്‍ ഏതെന്നു മത്സരം നടത്തിയാല്‍ ഒന്നാംസ്ഥാനത്ത്‌ യെദിയൂരപ്പ സര്‍ക്കാരായിരിക്കും എന്നായിരുന്നു കഴിഞ്ഞദിവസം അമിത്‌ ഷായ്‌ക്കു നാക്കുപിഴച്ചത്‌. ഇതും കോണ്‍ഗ്രസ്‌ ആഘോഷിച്ചു.