Breaking News

Trending right now:
Description
 
Mar 30, 2018

ആറുവര്‍ഷത്തിനുശേഷം നാട്ടിലെത്തിയ മലാല കരഞ്ഞു

image പെണ്‍കുട്ടികളുടെ സ്‌കൂള്‍ വിദ്യാഭ്യാസത്തിനുവേണ്ടി പരസ്യനിലപാടെടുത്തതിനു ഭീകരരുടെ വെടിയേല്‍ക്കേണ്ടിവന്ന മലാല യൂസഫ്‌സായി സ്വന്തം രാജ്യത്തെ തിരിച്ചെത്തി. ആറുവര്‍ഷങ്ങള്‍ക്കുശേഷം പാക്കിസ്ഥാനില്‍ മടങ്ങിയെത്തിയ മലാല വിതുമ്പുകരഞ്ഞു. എന്റെ ജീവിതത്തിലെ ഏറ്റവും ആഹ്ലാദകരമായ ദിവസമാണിത്‌. എനിക്കിപ്പോഴും ഇതു വിശ്വസിക്കാനാവുന്നില്ല. സ്വപ്‌നംപോലെ തോന്നുന്നു. പാക്കിസ്ഥാനിലേക്ക്‌ തിരിച്ചുവരാന്‍ ഞാന്‍ കൊതിച്ചിരുന്നുവെന്നും മലാല വ്യക്തമാക്കി. പ്രധാനമന്ത്രി ഷഹീദ്‌ കഖാന്‍ അബ്ബാസിനെ സന്ദര്‍ശിച്ചശേഷം പാക്ക്‌ ദേശീയ ടിവിയിലൂടെ പ്രസംഗവും നടത്തി. പാക്കിസ്ഥാനില്‍ നാലുദിവസം തങ്ങിയശേഷം ലണ്ടനിലേക്കു മടങ്ങും. ഇതിനിടെ ജന്മനാടായ സ്വാത്‌ സന്ദര്‍ശിക്കാന്‍ സാധ്യതയില്ല. സുരക്ഷാകാരണങ്ങളാണ്‌ ഇതിനു ചൂണ്ടികാണിക്കുന്നത്‌. 2012-ല്‍ പതിനഞ്ചാംവയസിലാണ്‌ സ്വാത്‌ താഴ്‌ വരയില്‍വച്ച്‌ മലാലയുടെ തലയ്‌ക്കുവെടിയേറ്റത്‌. സ്‌കൂളിനു മുന്നില്‍വച്ചാണ്‌ ഭീകരര്‍ ആക്രമിച്ചത്‌. ഓക്‌സ്‌ഫഡ്‌ സര്‍വകലാശാലാ വിദ്യാര്‍ഥിനിയാണ്‌ മലാല. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്‌ ഇപ്പോഴും. സമാധാന നൊബേല്‍ ജേതാവായ മലാല അടുത്തിടെ ജന്മനാടായ സ്വാതില്‍ പെണ്‍പള്ളിക്കൂടം തുടങ്ങിയിരുന്നു.