Breaking News

Trending right now:
Description
 
Mar 30, 2018

ന്യൂജേഴ്‌സിയില്‍ ടി.എസ്‌.നന്ദകുമാറിന്റെ ഷഷ്ട്യപൂര്‍ത്തി ആഘോഷവും സംഗീതകച്ചേരിയും

image ന്യൂജേഴ്‌സി: ടി.എസ്‌.നന്ദകുമാറിന്റെ ശിഷ്യന്മാര്‍ ടി.എസ്‌.നന്ദകുമാറിന്റെ ഷഷ്ട്യപൂര്‍ത്തി ആഘോഷം ന്യൂജേഴ്‌സിയില്‍ ആഘോഷിക്കുന്നു. ജൂണ്‍ 11നു ബ്രിഡ്‌ജ്‌ വാട്ടറിലുള്ള സരസ്വതി ക്ഷേത്രത്തില്‍ പുതിയതായി പണികഴിപ്പിച്ച ഓഡിറ്റോറിയത്തിലാണ്‌ ആഘോഷം സംഘടിപ്പിക്കുന്നത്‌. അന്നേദിവസം രാവിലെ മുതല്‍ വൈകുന്നേരംവരെ വിവിധ സംഗീതകച്ചേരിയും ഉണ്ടായിരിക്കും. സുനാമി ദുരന്തത്തില്‍പെട്ടവരെ സഹായിക്കാനായി തന്റെ ശിഷ്യന്മാര്‍ക്കൊപ്പം നന്ദകുമാര്‍ മുംബൈയില്‍ സംഘടിപ്പിച്ച 24 മണിക്കൂര്‍ നീണ്ടുനിന്ന അഖണ്ഡ സേവാഭജന്‍ ഏറെ പ്രശസ്‌തിപിടിച്ചുപറ്റിയിരുന്നു. മൃദംഗത്തിനു പുറമേ കൊന്നക്കോല്‍, തവില്‍, ഘടം, മോര്‍സിംഗ്‌, ഖജ്ഞീരം തുടങ്ങിയവയിലും പാണ്ഡിത്യമുള്ള അദ്ദേഹം ഈ ഉപകരണങ്ങള്‍ വായിക്കുന്നതിനും പരിശീലനം നല്‍കുന്നുണ്ട്‌. കൈതവന മാധവദാസില്‍ നിന്നു മൃദംഗം അഭ്യസിച്ച നന്ദകുമാറിന്‌ ലയ വിദ്വാന്‍ പദവിയും ലഭിച്ചു. 2009 മുതല്‍ അമേരിക്കയില്‍ സ്ഥിരതാമസമാക്കി. നോര്‍ത്ത്‌ ബ്രണ്‍സ്‌ വിക്കില്‍ ടി.എസ്‌.നന്ദകുമാര്‍സ്‌ പെര്‍ക്കഷന്‍ സെന്റര്‍ എന്ന പേരില്‍ സംഗീത പരിശീലന കേന്ദ്രവും തുടങ്ങി.

ഭാരതീയ വിദ്യാഭവന്റെ സര്‍വ്വസദന രത്‌ന പുരസ്‌കാരം, സൂര്യഡാന്‍സ്‌ ഫെസ്റ്റിവല്‍ അവാര്‍ഡ്‌, ചെന്നൈയിലെ ശാന്തി ഫൗണ്ടേഷന്റെ ലൈഫ്‌ ടൈം അച്ചീവ്‌മെന്റ്‌ പുരസ്‌കാരം, ക്ലീവ്‌ ലാന്‍ഡ്‌ ത്യാഗരാജ ഗ്രൂപ്പിന്റെ മികച്ച സംഗീത അധ്യാപകനുള്ള അവാര്‍ഡ്‌, മുംബൈ ഷണ്മുഖാനന്ദ ഫൈന്‍ ആര്‍ട്‌സ്‌ ആന്‍ഡ്‌ സംഗീതസഭയുടെ എം.എസ്‌.സുബ്ബലക്ഷ്‌മി പുരസ്‌കാരം തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്‌. അമ്പലപ്പുഴ സ്വദേശി പരേതരായ ബാലകൃഷ്‌ണ പണിക്കര്‍-സരസ്വതി ദമ്പതികളുടെ മകനാണ്‌. എല്‍ഐസി ഉദ്യോഗസ്ഥയായിരുന്ന ഷൈല നന്ദകുമാറാണ്‌ ഭാര്യ. മുംബൈയില്‍ സ്ഥിരതാമസമാക്കിയ ഐഐസിഐസിഐ ബാങ്ക്‌ ഉദ്യോഗസ്ഥ ലക്ഷ്‌മി, മുംബൈ ഇന്‍ഫോമാറ്റിക്‌സില്‍ സീനിയര്‍ സോഫ്‌ട്‌ വെയര്‍ എന്‍ജിനിയര്‍ അഖില്‍ നന്ദകുമാര്‍ എന്നിവര്‍ മക്കളാണ്‌. മരുമകന്‍ : മുംബൈയില്‍ ഇന്‍ഫോമാറ്റിക്‌സില്‍ വൈസ്‌ പ്രസിഡന്റ്‌ ആയ ആദര്‍ശ്‌ വാസുദേവ്‌