Breaking News

Trending right now:
Description
 
Mar 30, 2018

അണ്ണാ ഹസാരെ ഉപവാസ സമരം നിര്‍ത്തി

image ലോക്‌പാല്‍ ബില്‍ നടപ്പിലാക്കണമെന്നും കര്‍ഷക പ്രശ്‌നത്തില്‍ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട്‌ സാമൂഹിക പ്രവര്‍ത്തകനായ അണ്ണാ ഹസാരെ ഏഴുദിവസമായി ന്യൂഡല്‍ഹിയിലെ രാംലീല മൈതാനത്തു നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസുമായുള്ള കൂടിക്കാഴ്‌ചയെ തുടര്‍ന്നാണ്‌ സമരം അവസാനിപ്പിച്ചത്‌. മുഖ്യമന്ത്രിതന്നെ നാരങ്ങ നീര്‌ നല്‍കി. കേന്ദ്ര കൃഷി സഹമന്ത്രി ഗജേന്ദ്രസിംഗ്‌ ഷെഖാവത്തും ഹസാരയുമായി ചര്‍ച്ച നടത്തിയിരുന്നു. ലോക്‌പാല്‍ നിയമനത്തിനുള്ള നടപടി എത്രയും വേഗം നടപ്പാക്കുമെന്നു സര്‍ക്കാര്‍ ഹസാരയ്‌ക്കു ഉറപ്പുനല്‍കി. ഓഗസ്‌റ്റിനുള്ളില്‍ വാഗ്‌ദാനം പാലിച്ചില്ലെങ്കില്‍ സെപ്‌റ്റംബറില്‍ സമരം വീണ്ടും ആരംഭിക്കുമെന്നു ഹസാരെ മുന്നറിയിപ്പുനല്‍കി. സമരം അവസാനിപ്പിച്ചതില്‍ പ്രകോപിതനായ ഒരാള്‍ ഹസാരെ, ദേവേന്ദ്ര ഫഡ്‌നാവിസ്‌, ഗജേന്ദ്രസിംഗ്‌ ഷെഖാവത്ത്‌ എന്നിവര്‍ക്കുനേരെ ചെരുപ്പെറിഞ്ഞു. ഇയാളെ പൊലീസ്‌ പിടികൂടി.