Breaking News

Trending right now:
Description
 
Mar 30, 2018

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ്‌ ടീം നായകന്‍ പൊട്ടിക്കരഞ്ഞു; മാപ്പുപറഞ്ഞു

image ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മൂന്നാംക്രിക്കറ്റ്‌ ടെസ്റ്റില്‍ പന്തില്‍ കൃത്രിമം കാട്ടിയതിനു ഒരുവര്‍ഷത്തേക്കു വിലക്കുനേരിടുന്ന ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ്‌ ടീം നായകന്‍ സ്‌റ്റീവ്‌ സ്‌മിത്ത്‌ പൊട്ടിക്കരഞ്ഞു ക്ഷമചോദിച്ചു. നാട്ടില്‍ തിരിച്ചെത്തിയ താരം മാധ്യമങ്ങള്‍ക്കുമുമ്പിലാണ്‌ പൊട്ടിക്കരഞ്ഞത്‌. ഇനിയൊരിക്കലും ഇത്തരം പിഴവുണ്ടാവില്ലെന്നു ആണയിട്ടു. തന്റെ വീഴ്‌ചകള്‍ എണ്ണിയെണ്ണിപ്പറഞ്ഞാണ്‌ സ്‌മിത്ത്‌ വിലപിച്ചത്‌. ഈ പാപത്തിന്റെ ഉത്തരവാദിത്വം പൂര്‍ണമായി ഞാന്‍ ഏറ്റെടുക്കുകയാണ്‌. ഒരിക്കലും മാപ്പ്‌ അര്‍ഹിക്കാത്ത തെറ്റാണ്‌ ചെയ്‌തത്‌. ക്യാപ്‌റ്റനെന്ന നിലയില്‍ ഞാനിതിനു കൂട്ടുനില്‍ക്കരുതായിരുന്നു. മാനസികമായി തകര്‍ന്ന എന്നെയിത്‌ വേട്ടയാടും. ഇതു ക്രിക്കറ്റിനും ഓസ്‌ട്രേലിയയ്‌ക്കും എന്റെ കുടുംബത്തിനും വലിയ കളങ്കമുണ്ടാക്കിയിരിക്കുകയാണ്‌. ഇത്തരമൊരു സംഭവം ഇതിനു മുമ്പ്‌ സംഭവിച്ചിട്ടില്ല. ഇനിയൊരിക്കലും സംഭവിക്കില്ലെന്നു ഉറപ്പുനല്‍കുകയാണെന്നും സ്റ്റീവ്‌ സ്‌മിത്ത്‌ പറഞ്ഞു. ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ കാമറണ്‍ ബാന്‍ക്രോഫ്‌റ്റും ജനങ്ങളോടു മാപ്പുചോദിച്ചു. എന്റെ ഒരു പ്രവൃത്തി രാജ്യത്തിനാകെ നാണക്കേടുണ്ടാക്കി. ആ സംഭവത്തെയോര്‍ത്തു ഞാന്‍ പരിതപിക്കുന്നു. എല്ലാവരോടും മാപ്പചോദിക്കാന്‍ മാത്രമേ എനിക്കു കഴിയൂ.ഇതിനുമുമ്പ്‌ ഒരിക്കലും പന്തില്‍ കൃത്രിമം കാണിച്ചിട്ടില്ല- ബാന്‍ക്രോഫ്‌റ്റ്‌ പെര്‍ത്തില്‍ മാധ്യമങ്ങളോട്‌ വ്യക്തമാക്കി.