Breaking News

Trending right now:
Description
 
Mar 29, 2018

രാജേഷിന്റെ വധം: ഗള്‍ഫിലുള്ള പെണ്‍സുഹൃത്തിന്റെ ഭര്‍ത്താവിന്റെ ക്വട്ടേഷന്‍

image ഗായകനും മുന്‍ റേഡിയോ ജോക്കിയുമായ മടവൂര്‍ സ്വദേശി രാജേഷിന്റെ കൊലപാതകത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. തിരുവനന്തപുരത്ത്‌ കിളിമാനൂരിലെ സ്റ്റുഡിയോയില്‍വച്ച്‌ കഴിഞ്ഞ ചൊവ്വാഴ്‌ച രാത്രിയിലാണ്‌ രാജേഷ്‌ കൊല്ലപ്പെട്ടത്‌. ഗള്‍ഫിലുള്ള പെണ്‍സുഹൃത്തുമായി രാജേഷ്‌ സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ ഒരുസംഘമാളുകള്‍ വെട്ടിക്കൊല്ലുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത്‌ കുട്ടനും വേട്ടേറ്റു. ചികിത്സയിലാണ്‌ കുട്ടന്‍. ഗള്‍ഫിലുള്ള പെണ്‍സുഹൃത്തിന്റെ ഭര്‍ത്താവ്‌ ക്വട്ടേഷന്‍ കൊടുത്തു രാജേഷിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ്‌ സൂചന. പ്രതികളെക്കുറിച്ചുള്ള നിര്‍ണായക തെളിവുകള്‍ പൊലീസിന്‌ ലഭിച്ചിട്ടുണ്ട്‌. രാജേഷിന്റെ മൊബൈല്‍ഫോണും വാട്‌സാപ്പ്‌ സന്ദേശങ്ങളും അന്വേഷണസംഘം പരിശോധിച്ചിരുന്നു. രാജേഷ്‌ കൊല്ലപ്പെടുമ്പോള്‍ ഫോണിലൂടെ പെണ്‍സുഹൃത്ത്‌ രാജേഷിന്റെ നിലവിളി കേട്ടിരുന്നുവെന്ന്‌ സൈബര്‍സെല്ലിന്റെ പരിശോധനയില്‍ പൊലീസിന്‌ വിവരം ലഭിച്ചു. ഈ സ്‌ത്രീയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ്‌ കൊലപാതകത്തില്‍ കലാശിച്ചതെന്നാണ്‌ രാജേഷിന്റെ സുഹൃത്തുക്കള്‍ പൊലീസിനു നല്‍കിയ മൊഴി. കൊലയാളിസംഘങ്ങള്‍ ഉപയോഗിച്ചതായി കരുതുന്ന ചുവന്ന സ്വിഫ്‌റ്റ്‌ കാറിനെക്കുറിച്ചുള്ള വിവരങ്ങള്‍ സമീപത്തെ സിസിടിവിയില്‍നിന്നു പൊലീസിന്‌ ലഭിച്ചു.