Breaking News

Trending right now:
Description
 
Mar 29, 2018

കാറിനു തീപിടിച്ച്‌ അക്ഷയസെന്റര്‍ ഉടമ മരിച്ചു

image പാലാ ഉഴവൂര്‍ റോഡില്‍ വലവൂരില്‍ ഒട്ടത്തിനിടെ റോഡരുകില്‍ നിര്‍ത്തിയ കാര്‍ കത്തി പാലാ മുരിക്കുംപുഴ താഴത്തുപാണാട്ട്‌ പി.ജി.സുരേഷ്‌ (63) മരിച്ചു. കുടുക്കച്ചിറയില്‍ അക്ഷയസെന്റര്‍ നടത്തിവരുകയായിരുന്നു. ബുധനാഴ്‌ച ഉച്ചയ്‌ക്ക്‌ ഒന്നരയോടെയാണ്‌ ദുരന്തം. റബര്‍തോട്ടത്തിനരികെ കാര്‍നിര്‍ത്തിയ സുരേഷ്‌ ഡ്രൈവിങ്‌ സീറ്റിലിരുന്ന്‌ മൊബൈല്‍ഫോണില്‍ സംസാരിച്ചിരുന്നു. പതിനഞ്ചുമിനിട്ടോളം നീണ്ടുനിന്ന സംസാരത്തിനൊടുവിലാണ്‌ കാറിനു തീപിടിച്ചത്‌. ഈ സമയം എത്തിയ ഓട്ടോഡ്രൈവറും പരിസരവാസികളും സുരേഷിനെ പുറത്തിറക്കാന്‍ ശ്രമിച്ചെങ്കിലും വാതില്‍ ലോക്കായതിനാല്‍ കഴിഞ്ഞില്ല. സുരേഷ്‌ വാതില്‍ തുറക്കാന്‍ ശ്രമിച്ചില്ലെന്നും രക്ഷാപ്രവര്‍ത്തനത്തിന്‌ എത്തിയവര്‍ പൊലീസിനു മൊഴിനല്‍കി. കത്തിയമര്‍ന്ന കാറിനുള്ളില്‍ പെട്രോള്‍ പടര്‍ന്നിരുന്നതായി ഫൊറന്‍സിക്‌ പരിശോധനയില്‍ കണ്ടെത്തി. ഇയാള്‍ ജീവനൊടുക്കുകയായിരുന്നുവെന്നാണ്‌ പൊലീസ്‌ സംശയിക്കുന്നത്‌. കൂടുതല്‍ അന്വോഷണം ആരംഭിച്ചു. കുടക്കച്ചിറയില്‍ പ്രവര്‍ത്തിച്ചിരുന്ന സുരേഷിന്റെ സ്ഥാപനം രണ്ടാഴ്‌ചയായി അടച്ചിട്ടിരിക്കുകയാണ്‌. കൊട്ടാരമറ്റത്ത്‌ കംപ്യൂട്ടര്‍ സെന്ററും നടത്തിയിരുന്നു. പാലായിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഡോ.വാസന്തിയാണ്‌ സുരേഷിന്റെ ഭാര്യ. മക്കന്‍: നവീന്‍ (യുഎസ്‌എ), ഡോ.പാര്‍വതി. മരുമക്കള്‍: അപര്‍ണ, ഡോ.ബിജോയി.