Breaking News

Trending right now:
Description
 
Mar 29, 2018

ജിസാറ്റ്‌-6 എ ഉപഗ്രഹ വിക്ഷേപണം ഇന്ന്‌

image മൊബൈല്‍ വാര്‍ത്താവിനിമയ രംഗത്തിന്‌ ശക്തിപകരാന്‍ ഇന്ത്യയുടെ പുതിയ വാര്‍ത്താവിനിമയ ഉപഗ്രഹം ജിസാറ്റ്‌-6 എ ഇന്നു വിക്ഷേപിക്കും. വൈകുന്നേരം 4.56 ശ്രീഹരികോട്ടയിലെ സതീഷ്‌ ധവാന്‍ സ്‌പേസ്‌ സെന്ററില്‍നിന്നാണ്‌ വിക്ഷേപണം. ജിഎസ്‌എല്‍വിഎഫ്‌ 08 ആണ്‌ ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിക്കുന്നത്‌. 415.6 ടണ്‍ ആണ്‌ ഭാരം. ജിഎസ്‌എല്‍വിഎഫ്‌ 08 എന്ന റോക്കറ്റിന്റെ പന്ത്രണ്ടാമത്തെ വിക്ഷേപണമാണിത്‌. ഭാവിയിലെ വാര്‍ത്താവിനിമയ സാങ്കേതികവിദ്യാ വികസനത്തിന്‌ നിര്‍ണായകമാകുന്നതാണ്‌ ജി സാറ്റ്‌ 6 എ ഉപഗ്രഹത്തിന്റെ വിക്ഷേപണം. പത്തുവര്‍ഷത്തേ ആയുസേ ഉപഗ്രഹത്തിനുള്ളൂ.