Breaking News

Trending right now:
Description
 
Mar 29, 2018

മലാല ആറുവര്‍ഷങ്ങള്‍ക്കുശേഷം പാക്കിസ്ഥാനിലെത്തി

image താലിബാന്‍ ഭീകരരുടെ ആക്രമണത്തില്‍ കഷ്ടിച്ചു ജീവന്‍ രക്ഷപ്പെട്ട മലാല യൂസഫ്‌ സായ്‌ ആറുവര്‍ഷങ്ങള്‍ക്കുശേഷം ലണ്ടനിലെ ചികിത്സയ്‌ക്കുശേഷം പാക്കിസ്ഥാനില്‍ തിരിച്ചെത്തി. നൊബേല്‍ സമ്മാനജേതാവുകൂടിയാണ്‌ മലാല. പാക്‌ പ്രധാനമന്ത്രി ഷാഹിദ്‌ അബ്ബാസിയുമായി മലാല കൂടിക്കാഴ്‌ച നടത്തിയേക്കുമെന്നു റിപ്പോര്‍ട്ടുണ്ട്‌. സുരക്ഷാ കാരണങ്ങള്‍ പരിഗണിച്ച്‌ മലാലയുടെ പാക്കിസ്ഥാന്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിരുന്നില്ല. മലാല പാക്കിസ്ഥാനില്‍ തിരിച്ചെത്തിയാല്‍ വധിക്കുമെന്നു താലിബാന്‍ നേരത്തെ ഭീഷണിമുഴക്കിയിരുന്നു. പാക്കിസ്ഥാനിലെ സ്വാത്‌ താഴ്‌ വരയില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി പ്രവര്‍ത്തിച്ച മലാലയെ 2012 ഒക്ടോബറിലാണ്‌ ഭീകരര്‍ വെടിവച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചത്‌. സ്‌കൂള്‍വിട്ട്‌ വീട്ടിലേക്കുവരുംവഴിയായിരുന്നു ആക്രമണം. ഗുരുതരമായി പരുക്കേറ്റ മലാലയ്‌ക്ക്‌ പാക്കിസ്ഥാനില്‍ അടിയന്തര ചികിത്സ നല്‍കിയെങ്കിലും പിന്നീട്‌ ലണ്ടനില്‍ എത്തിച്ച്‌ ചികിത്സ തുടരുകയായിരുന്നു. ആരോഗ്യംവീണ്ടെടുത്ത മലാല അവിടെതന്നെയായിരുന്നു തുടര്‍ വിദ്യാഭ്യാസം നടത്തിയത്‌.