Breaking News

Trending right now:
Description
 
Mar 29, 2018

മദ്യവ്യവസായി വിജയ്‌ മല്യയ്‌ക്ക്‌ മൂന്നാം വിവാഹം

image വായ്‌പയെടുത്ത 9000 കോടി തിരിച്ചടയ്‌ക്കാതെ ഇന്ത്യയില്‍നിന്നു മുങ്ങിയ മദ്യവ്യവസായി വിജയ്‌ മല്യ വീണ്ടും വിവാഹിതനാകുന്നു. മുന്‍ എയര്‍ഹോസ്‌റ്റസ്‌ പിങ്കി ലാല്‍വാനിയെയാണ്‌ മല്യ വിവാഹം ചെയ്യുന്നത്‌. മല്യയുടെ മൂന്നാമത്തെ വിവാഹമാണിത്‌. മൂന്നുവര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നു. മല്യയ്‌ക്ക്‌ പ്രായം അറുപത്തിരണ്ടാണെങ്കിലും ചെറുപ്പക്കാരിയായ പിങ്കിയുടെ പ്രായം പുറത്തുവിട്ടിട്ടില്ല. വിവാഹതീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ലണ്ടനിലായിരിക്കും ആഭാടവിവാഹം. 2011ല്‍ മല്യയുടെ ഉടമസ്ഥതയിലുള്ള കിങ്‌ഫിഷര്‍ എയര്‍ലൈന്‍സില്‍ എയര്‍ഹോസ്‌റ്റസ്‌ ആകാന്‍ ക്ഷണിച്ചതുമുതല്‍ തുടങ്ങിയതാണ്‌ ഇവരുടെ ബന്ധം. വായ്‌പതിരിച്ചടയ്‌ക്കാന്‍ കൂട്ടാക്കാതെ 2016 മാര്‍ച്ച്‌ രണ്ടിനാണ്‌ മല്യ ഇന്ത്യയില്‍നിന്നു ലണ്ടനിലേക്കു മുങ്ങിയത്‌. എയര്‍ ഇന്ത്യയിലെ എയര്‍ഹോസ്‌റ്റസായിരുന്ന സമീര തയാബ്‌ജിയാണ്‌ ആദ്യഭാര്യ. ഒരുവര്‍ഷമേ ഇവരുടെ വിവാഹബന്ധം നിലനിന്നുള്ളൂ. 1993-ല്‍ വിവാഹംകഴിച്ച രേഖയുമായുള്ള ബന്ധം വേര്‍പെടുത്താതെയാണ്‌ മല്യ മൂന്നാം വിവാഹത്തിന്‌ ഒരുങ്ങുന്നത്‌. രണ്ടുവിവാഹങ്ങളില്‍ മല്യയ്‌ക്ക്‌ മൂന്നുമുക്കളുണ്ട്‌.