Breaking News

Trending right now:
Description
 
Mar 29, 2018

ശ്രീകുമാരന്‍ തമ്പിക്ക്‌ ജെ.സി.ഡാനിയേല്‍ പുരസ്‌കാരം

image മലയാള ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്‌ക്കുള്ള ജെ.സി.ഡാനിയേല്‍ പുരസ്‌കാരത്തിന്‌ സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി അര്‍ഹനായി. അഞ്ചുലക്ഷം രൂപയും പ്രശസ്‌തിപത്രവും ഫലകവും അടങ്ങുന്നതാണ്‌ പുരസ്‌കാരം. സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും ഉന്നതമായ ചലച്ചിത്ര പുരസ്‌കാരമാണിത്‌. ഇതിനോടകം ഒട്ടേറെ പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്‌. 1971ലും 2011ലും മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന പുരസ്‌കാരം അദ്ദേഹത്തിനു ലഭിച്ചിരുന്നു. സിനിമ, കണക്കും കവിതയും എന്ന അദ്ദേഹത്തിന്റെ പുസ്‌തകത്തിന്‌ മികച്ച ചലച്ചിത്രഗ്രന്ഥത്തിനുള്ള ദേശീയ അവാര്‍ഡും ലഭിച്ചു. ശ്രീകുമാരന്‍തമ്പി സംവിധാനം ചെയ്‌ത ഗാനം എന്ന ചലച്ചിത്രത്തിനു സംസ്ഥാന പുരസ്‌കാരം ലഭിച്ചിട്ടുണ്ട്‌. നാടകഗാനരചന, ലളിതസംഗീതം എന്നീ മേഖലകളിലെ സമഗ്രസംഭാവനയ്‌ക്കുള്ള കേരള സംഗീത നാടക അക്കാഡമിയുടെ പുരസ്‌കാരവും ലഭിച്ചു. ഗാനരചയിതാവ്‌, തിരക്കാഥാകൃത്ത്‌, നിര്‍മാതാവ്‌, സംഗീതസംവിധായകന്‍ എന്നീ നിലകളില്‍ വ്യക്തിമുദ്രപതിപ്പിച്ച അദ്ദേഹം 30 സിനിമകള്‍ സംവിധാനം ചെയ്‌തിട്ടുണ്ട്‌. 22 സിനിമകള്‍ നിര്‍മിച്ചു. അരനൂറ്റാണ്ടായി മലയാള സിനിമയിലെ നിറസാന്നിധ്യമാണ്‌ ശ്രീകുമാരന്‍ തമ്പി.