Breaking News

Trending right now:
Description
 
Mar 29, 2018

സിബിഎസ്‌ഇ ചോദ്യപേപ്പറുകള്‍ ചോര്‍ന്നു; പരീക്ഷകള്‍ റദ്ദാക്കി

image ചോദ്യപേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന്‌ സിബിഎസ്‌ഇ പത്താംക്ലാസ്‌ കണക്ക്‌, പന്ത്രണ്ടാംക്ലാസ്‌ ഇക്കണോമിക്‌സ്‌ പരീക്ഷകള്‍ റദ്ദാക്കി. ബുധനാഴ്‌ച രാവിലെയായിരുന്നു കണക്ക്‌ പരീക്ഷനടന്നത്‌. ഇക്കണോമിക്‌സ്‌ പരീക്ഷ തിങ്കളാഴ്‌ചയും. ചോദ്യപേപ്പറുകള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതിനെ തുടര്‍ന്നാണ്‌ നടപടി. ഇതോടെ 28 ലക്ഷം വിദ്യാര്‍ഥികള്‍ വീണ്ടും പരീക്ഷയെഴുതേണ്ടിവരും. പുതിയ പരീക്ഷാതിയതിയും വിശദാംശങ്ങളും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്നു സിബിഎസ്‌ഇ ചെയര്‍മാന്‍ രാജേഷ്‌കുമാര്‍ ചതുര്‍വേദി വ്യക്തമാക്കി. കേരളത്തിലടക്കം എല്ലാ സംസ്ഥാനങ്ങളിലും പരീക്ഷ നടന്നുവെങ്കിലും ഡല്‍ഹിയിലും മറ്റുചില മേഖലകളിലുമാണ്‌ ചോദ്യപേപ്പര്‍ ചോര്‍ന്നതെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. പത്താംക്ലാസില്‍ മൊത്തം 16,38,428 വിദ്യാര്‍ഥികളും പന്ത്രണ്ടാംക്ലാസില്‍ 11,86, 306 വിദ്യാര്‍ഥികളുമാണ്‌ ഇത്തവണ പരീക്ഷയ്‌ക്ക്‌ റജിസ്റ്റര്‍ ചെയ്‌തിരുന്നത്‌. ഒരാഴ്‌ചയ്‌ക്കുള്ളില്‍ പുതുക്കിയ പരീക്ഷാതീയതിയും വിശദാംശങ്ങളും അറിയിക്കുമെന്നു സിബിഎസ്‌ഇ സര്‍ക്കുലറില്‍ വിശദീകരിച്ചു. വീഴ്‌ചവരുത്തിയവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നു കേന്ദ്ര മാനവശേഷ വികസനമന്ത്രി പ്രകാശ്‌ ജാവഡേക്കര്‍ വ്യക്തമാക്കി. അതേസമയം, ചോദ്യപേപ്പര്‍ ചോര്‍ന്നതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മന്ത്രി പ്രകാശ്‌ ജാവഡേക്കറെ ഫോണില്‍വിളിച്ച്‌ അതൃപ്‌തി അറിയിച്ചു. സംഭവത്തിനു പിന്നിലുള്ളവരെ കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കണമെന്നു പ്രധാനമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്‌.