Breaking News

Trending right now:
Description
 
Mar 28, 2018

വിദേശ മദ്യത്തിനു വില കൂടില്ലെന്നു മന്ത്രി തോമസ്‌ ഐസക്‌

image സെസും സര്‍ചാര്‍ജും നികുതിയാക്കി മാറ്റിയതോടെ മദ്യത്തിന്റെ വില വര്‍ധിക്കുമെന്ന പ്രചാരണം ശരിയല്ലെന്നു മന്ത്രി ടി.എം.തോമസ്‌ ഐസക്‌ വ്യക്തമാക്കി. വിദേശ നിര്‍മിത മദ്യത്തിന്‌ നികുതി കുറച്ചത്‌ അവയുടെ വിപണി വിലകൂടി കണക്കിലെടുത്താണ്‌. വിദേശത്തുനിന്നു എത്തുന്നവരില്‍നിന്നു മുന്തിയ ബ്രാന്‍ഡ്‌ വിദേശനിര്‍മിത മദ്യം ഏകദേശം 4000 രൂപയ്‌ക്കു കിട്ടുന്നുണ്ട്‌. ഇതേ മദ്യത്തിനുമേല്‍ സംസ്ഥാനത്തെ നികുതി നിരക്ക്‌ ഏര്‍പ്പെടുത്തിയാല്‍ 9000 രൂപയ്‌ക്കു വില്‍ക്കേണ്ടിവരും. വാങ്ങാന്‍ ആളുണ്ടാവില്ല. ഇതു കണക്കിലെടുത്താണ്‌ വിദേശനിര്‍മിത മദ്യത്തിനു നികുതി കുറച്ചത്‌. ഇതനുസരിച്ച്‌ ഏകദേശം 4500 രൂപയ്‌ക്കു ബവ്‌റിജസ്‌ കോര്‍പ്പറേഷന്‍വഴി വില്‍ക്കാന്‍ കഴിയും. പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക്‌ ഇതേ മദ്യം ഇറക്കുമതി ചെയ്‌തു പെഗ്‌ റേറ്റില്‍ വിളമ്പാം. കുപ്പി അതേപടി വില്‍ക്കാന്‍ കഴിയില്ലെന്നും മന്ത്രി നിയമസഭയില്‍ ധനബില്‍ ചര്‍ച്ചയ്‌ക്കുള്ള മറുപടിയില്‍ വ്യക്തമാക്കി.