Breaking News

Trending right now:
Description
 
Mar 28, 2018

സൂപ്പര്‍ഫാസ്റ്റ്‌ ബസ്‌ മുതല്‍ നില്‍പ്പുയാത്ര കോടതി വിലക്കി

image കെഎസ്‌ആര്‍ടിസിയുടെ സൂപ്പര്‍ ഫാസ്റ്റ്‌, സൂപ്പര്‍ എക്‌സ്‌പ്രസ്‌, സൂപ്പര്‍ഡീലക്‌സ്‌, ലക്ഷ്വറി തുടങ്ങിയ സൂപ്പര്‍ക്ലാസ്‌ സര്‍വീസുകളില്‍ യാത്രക്കാരെ നിര്‍ത്തിക്കൊണ്ടു സര്‍വീസ്‌ നടത്തുന്നത്‌ ഹൈക്കോടതി തടഞ്ഞു ഉത്തരവിട്ടു. പാലായിലെ സെന്റര്‍ഫോര്‍ കണ്‍സ്യൂമര്‍ എഡ്യുക്കേഷന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ്‌ ചീപ്പ്‌ ജസ്റ്റീസ്‌ ഉള്‍പ്പെട്ട ഡിവിഷന്‍ബഞ്ചിന്റെ ഉത്തരവ്‌. അതേസമയം, ആവശ്യമെന്നുകണ്ടാല്‍ സര്‍ക്കാരിനു ചട്ടം ഭേദഗതി ചെയ്യാന്‍ സാധിക്കുമെന്നു കോടതി വ്യക്തമാക്കി. സൂപ്പര്‍ക്ലാസ്‌ ബസുകളില്‍ ആളെ നിര്‍ത്തി യാത്രപാടില്ലെന്ന കേരള മോട്ടോര്‍ വാഹനച്ചട്ടത്തിലെ വ്യവസ്ഥ ചൂട്ടിക്കാട്ടിയാണ്‌ ഹര്‍ജി. ആളെ നിര്‍ത്തിക്കൊണ്ടു യാത്ര പോകില്ലെന്ന ഉറപ്പിലാണ്‌ സൂപ്പര്‍ക്ലാസിന്‌ അധികനിരക്ക്‌ അനുവദിച്ചതെന്നു ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. യാത്രക്കൂലി കൂട്ടുകയും യാത്രക്കാരെ നിര്‍ത്തിക്കൊണ്ടു പോവുകയും ചെയ്യുന്നതു കെഎസ്‌ആര്‍ടിസിക്കു ലാഭമുണ്ടാക്കാനുള്ള തന്ത്രമാണ്‌. ഓര്‍ഡിനറി സര്‍വിസുകളേക്കാള്‍ ഫാസ്റ്റ്‌ പാസഞ്ചര്‍ ഉള്‍പ്പെടെയുള്ള ബസുകളുടെ ചിലവ്‌ കുറവാണെന്നും പഠനറിപ്പോര്‍ട്ടുണ്ട്‌. ഇതു അവഗണിച്ചാണ്‌ നിരക്ക്‌ കൂട്ടിയതെന്നും ഹര്‍ജിയില്‍ ബോധിപ്പിച്ചിരുന്നു.