Breaking News

Trending right now:
Description
 
Mar 28, 2018

ട്രാന്‍സ്‌ജെന്‍ഡറിന്റെ നഗ്നവീഡിയോ സമൂഹമാധ്യമങ്ങളില്‍; പൊലീസുകാരിയുടെ പണിപോയി

image ആലപ്പുഴ നഗരമധ്യത്തിലെ കടയില്‍ മദ്യപിച്ചെത്തി പ്രശ്‌നം സൃഷ്ടിച്ചതിന്‌ പൊലീസ്‌ പിടികൂടിയ ട്രാന്‍സ്‌ജെന്‍ഡറിന്റെ നഗ്നവീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചുവെന്ന സംഭവത്തില്‍ ആലപ്പുഴ വനിതാ ഹെല്‍പ്‌ ലൈന്‍ എഎസ്‌ഐ ആര്‍.ശ്രീലതയ്‌ക്കു സസ്‌പെന്‍ഷന്‍. പൊലീസ്‌ സ്റ്റേഷനില്‍ തുണിയഴിച്ചിട്ടനിലയില്‍ സംസാരിക്കുന്ന ട്രാന്‍സ്‌ജെന്‍ഡറിന്റെ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തി വനിതാ പൊലീസ്‌ ഓഫിസര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചെന്നാണ്‌ പരാതി. കഴിഞ്ഞ 22നു രാത്രിയിലായിരുന്നു സംഭവം. ബംഗളൂരു സ്വദേശിയായ ട്രാന്‍സ്‌ജെന്‍ഡര്‍ ഇരുമ്പുപാലത്തിനു സമീപമുള്ള കടയില്‍എത്തി ബഹളമുണ്ടാക്കിയതിനാണ്‌ പൊലീസ്‌ പിടിയിലായത്‌. ഇവര്‍ മദ്യലഹരിയിലായിരുന്നു. സ്റ്റേഷനില്‍ എത്തിച്ചപാടെ ട്രാന്‍സ്‌ജെന്‍ഡര്‍ വിവസ്‌ത്രയായി പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. ഇതിനിടെയാണ്‌ ആരോ ദൃശ്യം പകര്‍ത്തി വാട്‌സ്‌ആപ്പില്‍ പ്രചരിപ്പിച്ചത്‌. വീഡിയോയ്‌ക്ക്‌ 54 സെക്കന്‍ഡ്‌ ദൈര്‍ഘ്യമുണ്ട്‌. എന്നാല്‍, നഗ്നവീഡിയോ പ്രചരിപ്പിച്ചതില്‍ തങ്ങള്‍ക്കു പങ്കില്ലെന്നാണ്‌ പൊലീസ്‌ നിലപാട്‌. പൊതുസ്ഥലത്ത്‌ മദ്യലഹരിയില്‍ ബഹളമുണ്ടാക്കിയതിന്‌ 800 രൂപ പിഴ അടച്ചിച്ചശേഷം ഇവര്‍ക്ക്‌ ജാമ്യം അനുവദിക്കുകയായിരുന്നു.