Breaking News

Trending right now:
Description
 
Mar 28, 2018

കര്‍ണാടകയില്‍ മേയ്‌ 12ന്‌ തിരഞ്ഞെടുപ്പ്‌

image കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ തീയതി മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷന്‍ ഒ.പി.റാവത്ത്‌ ഡല്‍ഹിയില്‍ പ്രഖ്യാപിച്ചു. ഒറ്റഘട്ടമായി 225 മണ്ഡലങ്ങളിലേക്ക്‌ നടത്തുന്ന തിരഞ്ഞെടുപ്പ്‌ മേയ്‌ 12നു നടക്കും. 15നാണ്‌ ഫലപ്രഖ്യാപനം. തീയതി പ്രഖ്യാപിച്ചതോടെ തിരഞ്ഞെടുപ്പ്‌ പെരുമാറ്റച്ചട്ടം നിലവില്‍വന്നു. ഏപ്രില്‍ 17ന്‌ തിരഞ്ഞെടുപ്പു വിജ്ഞാപനം പുറപ്പെടുവിക്കും. ഒരുസ്ഥാനാര്‍ഥിക്ക്‌ പരമാവധി ചിലവഴിക്കാവുന്ന തുക 28ലക്ഷം രൂപയാണ്‌. 4.96 കോടി വോട്ടര്‍മാര്‍ കര്‍ണാടകയില്‍ വിധിയെഴുതാന്‍ കാത്തിരിക്കുന്നത്‌. എല്ലാ മണ്ഡലങ്ങളിലും വിവി പാറ്റ്‌ സംവിധാനം ഉപയോഗിച്ചാണ്‌ തരിഞ്ഞെടുപ്പ്‌ നടത്തുന്നത്‌. വോട്ടിങ്‌ യന്ത്രത്തില്‍ സ്ഥാനാര്‍ഥിയുടെ ചിഹ്നത്തിനു നേരെ ചിത്രവും ഉള്‍പ്പെടുത്തും. ഏപ്രില്‍ 24നാണ്‌ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാനതീയതി. 25ന്‌ കമ്മീഷന്‍ സൂക്ഷ്‌മപരിശോധന നടത്തും. ഏപ്രില്‍ 27വരെ പത്രികകള്‍ പിന്‍വലിക്കാന്‍ അവസരമുണ്ട്‌. കര്‍ണാടകയില്‍ മുന്‍കാലത്തുണ്ടായ അനിഷ്ടസംഭവങ്ങള്‍ കണക്കിലെടുത്ത്‌ തിരഞ്ഞെടുപ്പ്‌ സുരക്ഷയ്‌ക്ക്‌ കേന്ദ്രസേനയെ നിയോഗിക്കുമെന്നു കമ്മീഷന്‍ വ്യക്തമാക്കി. ബൂത്തുകളില്‍ സിസി ടിവിയടക്കം എല്ലാ സംവിധാനവും സൂക്ഷ്‌മനിരീക്ഷണത്തിലായിരിക്കും.