Breaking News

Trending right now:
Description
 
Mar 28, 2018

തന്റെ ജനനേന്ദ്രിയം മുറിച്ചത്‌ ഒന്നിലധികം പേര്‍ചേര്‍ന്നാണെന്നു സ്വാമി ഗംഗേശാനന്ദ

image ഒന്നലധികം പേര്‍ചേര്‍ന്നാണ്‌ തന്റെ ജനനേന്ദ്രിയും മുറിച്ചതെന്നു സ്വാമി ഗംഗേശാനന്ദ മാധ്യമങ്ങളോടു വ്യക്തമാക്കി. എറണാകുളം സ്‌പെഷലിസ്റ്റ്‌ ആശുപത്രിയിലെ ചികിത്സയ്‌ക്കുശേഷമാണ്‌ അദ്ദേഹം ഇത്തരത്തില്‍ വ്യക്തമാക്കിയത്‌. സ്വയം മുറിച്ചതാണെന്നാണ്‌ നേരത്തെ പറഞ്ഞിരുന്നത്‌. എന്നാല്‍, ആര്‍ക്കെതിരെയും പരാതി ഇല്ലാത്തതിനാണ്‌ ഇത്തരത്തില്‍ നേരത്തെ റഞ്ഞതെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്നെക്കൊണ്ടു സഹായം ലഭിച്ചവര്‍ പ്രത്യുപകാരം ചെയ്‌തുവെന്നേ കരുതുന്നുള്ളൂ. ഇതുമായി ബന്ധപ്പെട്ടു കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പിന്നീടു നടത്തുമെന്നും സ്വാമി പറഞ്ഞു. തിരുവനന്തപുരം മെഡിക്കല്‍കോളജിലെ മൂന്നു ശസ്‌ത്രക്രിയകള്‍ നടത്തിയിരുന്നു. കഴിഞ്ഞ ഡിസംബറിലാണ്‌ വിദഗ്‌ധ ചികിത്സയ്‌ക്ക്‌ എറണാകുളത്തെ ആശുപത്രിയിലെത്തിയത്‌. ശക്തമായ അമുബാധയും നീര്‍ക്കെട്ടും ജനനേന്ദ്രിയത്തിനു ഉണ്ടായിരുന്നു. നീര്‍ക്കെട്ടും അണുബാധയും ചികിത്സയില്‍ മാറിയപ്പോഴാണ്‌ നാലു സെന്റിമീറ്റര്‍ അകലത്തില്‍ രണ്ടുകഷ്‌ണങ്ങളായി മുറിഞ്ഞിരിക്കുന്നത്‌ കണ്ടതെന്നു ഡോക്ടര്‍മാര്‍ വ്യക്തമാക്കി. പ്രധാനരക്തക്കുഴലുകള്‍ നശിച്ച്‌ ചര്‍മത്തിന്റെ സഹായത്തോടെ മാത്രമായിരുന്നു ജനനേന്ദ്രിയം നിലനിന്നത്‌. മുറിവേറ്റഭാഗം അഞ്ചുമണിക്കൂര്‍ നീണ്ട ശസ്‌ത്രക്രിയയിലൂടെയാണ്‌ കൂട്ടിച്ചേര്‍്‌ത്തത്‌. യൂറോളജി, പ്ലാസ്റ്റിക്‌ സര്‍ജറി സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചുവെന്നും ഡോക്ടര്‍മാര്‍ പറയുന്നു. പീഡനശ്രമത്തിനിടെയാണ്‌ സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചതെന്നു പെണ്‍കുട്ടിനേരത്തെ പറഞ്ഞിരുന്നുവെന്നും പിന്നീട്‌ മൊഴിമാറ്റിയിരുന്നു.