Breaking News

Trending right now:
Description
 
Mar 28, 2018

കമ്മീഷനു മുമ്പേ ബിജെപി തിയതി പ്രഖ്യാപിച്ചത്‌ വിവാദത്തില്‍

image കര്‍ണാടക തിരഞ്ഞെടുപ്പു തീയതി മുഖ്യതിരഞ്ഞെടുപ്പു കമ്മീഷന്‍ പ്രഖ്യാപിക്കുന്നതിനു മുമ്പേ ബിജെപി ഐടി സെല്‍ മേധാവി അമിത്‌ മാളവ്യ ട്വിറ്ററിലൂടെ പ്രഖ്യാപനം നടത്തിയത്‌ വിവാദമായി. ചരിത്രത്തില്‍ ആദ്യമായാണ്‌ ഇത്തരത്തില്‍ തിരഞ്ഞെടുപ്പു തീയതി ചോര്‍ന്നത്‌. ബിജെപി നേതാവിനു പുറമേ കോണ്‍ഗ്രസിന്റെ കര്‍ണാടകയിലെ സോഷ്യല്‍ മീഡിയ തലവന്‍ ബി.ശ്രീവത്സയും ട്വിറ്ററിലൂടെ പ്രഖ്യാപനം നടത്തി. ബിജെപി സൂപ്പര്‍ തിരഞ്ഞെടുപ്പു കമ്മീഷന്‍ ആയിരിക്കുകയാണെന്നു വിവരം പുറത്തുവന്നയുടന്‍ കോണ്‍ഗ്രസ്‌ രംഗത്ത്‌ എത്തി. മാളവ്യയ്‌ക്കെതിരെ കേസ്‌ എടുക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ കോണ്‍ഗ്രസിന്റെ ശ്രീവത്സയം തീയതി മുന്‍കൂട്ടി പ്രഖ്യാപിച്ചെന്നു വ്യക്തമായതോടെ കോണ്‍ഗ്രസ്‌ പ്രതിരോധത്തിലാവുകയും ചെയ്‌തു. ഒരു ടിവി ചാനലില്‍വന്ന വാര്‍ത്തയാണ്‌ താന്‍ ട്വീറ്റ്‌ ചെയ്‌തതെന്നു മാളവ്യ കമ്മീഷനു വിശദീകരണം നല്‍കി. താനും ടിവി വാര്‍ത്തയെയാണ്‌ ആശ്രയിച്ചതെന്നു ശ്രീവത്സ പിന്നീട്‌ ട്വീറ്റ്‌ ചെയ്‌തു. എന്നാല്‍ ഇംഗ്ലീഷ്‌ ടെലിവിഷന്‍ ചാനലായ ടൈംസ്‌ നൗവിലും കോണ്‍ഗ്രസിന്റെ കര്‍ണാടകയിലെ സാമൂഹ്യ മാധ്യമവിഭാഗം തലവനും ഒരേസമയംതന്നെയാണ്‌ വിവരം പുറത്തുവിട്ടതെന്നു ബിജെപി ആരോപിച്ചു. പ്രഖ്യാപനത്തിനു മുമ്പേ തീയതി പുറത്തായ സംഭവത്തില്‍ കമ്മീഷന്‍ നടപടി ആരംഭിച്ചു. ചോര്‍ച്ചയെക്കുറിച്ച്‌ അന്വേഷിക്കാന്‍ ആറംസമിതിയെ നിയോഗിച്ചതായി കമ്മിഷന്‍ വ്യക്തമാക്കി. ഭാവിയില്‍ ഇത്തരം ചോര്‍ച്ച ആവര്‍ത്തിക്കാതിരിക്കാനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനും സമിതിയോട്‌ നിര്‍ദേശിച്ചിട്ടുണ്ട്‌.