Mar 27, 2018
എയര്‍ ഇന്ത്യാ എക്സ്പ്രസിന്റെ കൊച്ചി-സിംഗപ്പൂര്‍ സര്‍വീസ് ഇന്നുമുതല്‍
രാജ്യത്തെ ആദ്യ രാജ്യാന്തര ബജറ്റ് വിമാനയാത്രാ കമ്പനിയായ എയര്‍ ഇന്ത്യാ
എക്സ്പ്രസിന്റെ കൊച്ചി-സിംഗപ്പൂര്‍ സര്‍വീസിന് ഇന്നു മുതല്‍ തുടക്കം.
കൊച്ചിയില്‍നിന്നു ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് സര്‍വീസ്. ഐഎക്സ്
484 വിമാനം രാവിലെ 10.40ന് പുറപ്പെട്ട്, പ്രദേശിക സമയം വൈകിട്ട് ഏഴിന്
സിംഗപ്പൂരെത്തും. തിരികെ ഐഎക്സ് 483 രാത്രി 8.10നു പുറപ്പെട്ട് 11.45ന്
കൊച്ചിയില്‍ എത്തും. 189 സീറ്റുള്ള ബോയിങ് 737-800 വിമാനമാണ്
ഉപയോഗിക്കുന്നത്. കൊച്ചി-സിംഗപ്പൂര്‍ റൂട്ടില്‍ ആദ്യമായാണ് ഇന്ത്യന്‍
കമ്പനിയുടെ സര്‍വീസ്. മധുരവഴിയാണ് യാത്രയെങ്കിലും കൊച്ചി-മധുര
ടിക്കറ്റില്ല. മധുരയില്‍നിന്നു കൊച്ചിയാത്രയ്ക്കും അവസരമില്ല.
വിമാനക്കമ്പനി യാത്രക്കാര്‍ക്ക് അടിസ്ഥാന ഭക്ഷണ, പാനീയങ്ങള്‍ സൗജന്യമായി
നല്‍കും. ഇഷ്ടമുള്ള ഭക്ഷണം ഓണ്‍ലൈനായി ഉറപ്പാക്കാവുന്നതാണ്.
വിവരങ്ങള്‍ക്ക്- facebook.com/AirIndiaExpressOfficial