Breaking News

Trending right now:
Description
 
Mar 27, 2018

മണല്‍മാഫിയയ്‌ക്കെതിരെ റിപ്പോര്‍ട്ട്‌: മാധ്യമപ്രവര്‍ത്തകനെ ലോറി കയറ്റിക്കൊന്നു

image മധ്യപ്രദേശില്‍ ന്യൂസ്‌ വേള്‍ഡ്‌ ടിവി ചാനലിലെ മാധ്യമപ്രവര്‍ത്തകന്‍ സന്ദീപ്‌ ശര്‍മയെ (35) ലോറി കയറ്റി കൊലപ്പെടുത്തി. മണല്‍ മാഫിയയും പൊലീസും തമ്മിലുള്ള ഒത്തുകളി ഒളികാമറ ഓപ്പറേഷനിലൂടെ പുറത്തുകൊണ്ടുവന്നതിനു പിന്നാലെയാണ്‌ ക്രൂരമായ കൊലപാതകം. ഭിണ്ഡിലെ പ്രസ്‌ ക്ലബിലേക്കു പോകുമ്പോള്‍ മണ്ണിറക്കുന്ന ലോറി പിന്തുടര്‍ന്നു ഇടിച്ചുവീഴ്‌ത്തി ദേഹത്തുകൂടി കയറിപ്പോവുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവി ക്യാമറകളില്‍നിന്നു പൊലീസിനു ലഭിച്ചിട്ടുണ്ട്‌. അപകടം വരുത്തിയശേഷം ലോറിയുമായി ഡ്രൈവര്‍ രക്ഷപ്പെട്ടു. ജീവനു ഭീഷണിയുണ്ടെന്നു കാട്ടി സന്ദീപ്‌ എസ്‌പിക്കു പരാതി നല്‍കിയിരുന്നു.