Breaking News

Trending right now:
Description
 
Mar 27, 2018

ട്രംപിന്റെ ജനസമ്മതിയില്‍ വര്‍ധന; പദവി കൈകാര്യം ചെയ്യാന്‍ അറിയില്ല

image അമേരിക്കന്‍ പ്രസിഡന്റ്‌ ഡൊണാള്‍ഡ്‌ ട്രംപിന്റെ ജനസമ്മതിയില്‍ വര്‍ധനയുണ്ടായതായും പ്രസിഡന്റ്‌ പദവി കൈകാര്യം ചെയ്യുന്നതില്‍ പരാജിതനാണെന്നും റിപ്പോര്‍ട്ട്‌. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ജനസമ്മതി 40 ശതമാനമാണ്‌ ഉയര്‍ന്നത്‌. ജനസമ്മതിയില്‍ വര്‍ധനയുള്ളപ്പോഴും 52 ശതമാനം പേരും പ്രസിഡന്റ്‌ പദവി കൈകാര്യം ചെയ്യുന്നതില്‍ ട്രംപ്‌ തീര്‍ത്തും പരാജിതനാണെന്നു അഭിപ്രായപ്പെട്ടു. 42 ശതമാനംപേരാണ്‌ ട്രംപിന്റെ പ്രസിഡന്റ്‌ പദവിയെ അംഗീകരിക്കുന്നത്‌. ഡിഎന്‍എന്‍ നടത്തിയ സര്‍വേ റിപ്പോര്‍ട്ടിലാണ്‌ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്‌. പ്രസിഡന്റ്‌ പദത്തില്‍ 100 ദിവസങ്ങള്‍ തികച്ചതുമുതലുള്ള പ്രവര്‍ത്തനങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു സര്‍വേ. സാമ്പത്തികവിഷയം കൈകാര്യം ചെയ്യുന്നതില്‍ മാത്രമാണ്‌ ട്രംപിനെ അനുകൂലിക്കുന്നവരുടെ എണ്ണം കൂടുതലുള്ളത്‌. 48 ശതമാനംപേര്‍ ഇക്കാര്യത്തില്‍ അനുകൂലിക്കുന്നുണ്ട്‌. റിപ്പബ്ലിക്കന്‍ പാര്‍ട്ടി അനുഭാവികള്‍ക്കിടയില്‍ 86 ശതമാനം ആളുകളേ ട്രംപിന്റെ പ്രസിഡന്റ്‌ പദവിയെ അനുകൂലിക്കുന്നുള്ളൂ.