Breaking News

Trending right now:
Description
 
Mar 27, 2018

അംബാനിയുടെ മകന്റെ വിവാഹം ഡിസംബറില്‍

image റിലയന്‍സ്‌ ഇന്‍ഡസ്‌ട്രീസ്‌ മേധാവി മുകേഷ്‌ അംബാനിയുടെ മൂത്ത മകന്‍ ആകാശും വജ്രവ്യാപാരി റസല്‍ മേത്തയുടെ മകള്‍ ശ്ലോകയും തമ്മിലുള്ള വിവാഹനിശ്ചയം നടന്നു. ഡിസംബര്‍ ആദ്യം വിവാഹം ഉണ്ടായേക്കും. ഗോവയിലെ പഞ്ചനക്ഷത്ര റിസോര്‍ട്ടില്‍വച്ച്‌ ശനിയാഴ്‌ചയായിരുന്നു വിവാഹനിശ്ചയം. മുംബൈയിലെ ധീരുഭായ്‌ അംബാനി ഇന്റര്‍നാഷനല്‍ സ്‌കൂളില്‍ പഠിക്കുന്ന കാലംമുതല്‍ ഇരുവരും സുഹൃത്തുക്കളായിരുന്നു. പിന്നീട്‌ ആകാശ്‌ അമേരിക്കയിലെ റോഡ്‌ ദ്വീപിലുള്ള ബ്രൗണ്‍യൂണിവേഴ്‌സിറ്റിയില്‍ ഉന്നതപഠനത്തിനു ചേര്‍ന്നപ്പോള്‍ ശ്ലോക അമേരിക്കയിലെ പ്രിന്‍സ്റ്റണ്‍ യൂണിവേഴ്‌സിറ്റിയില്‍ നരവംശശാസ്‌ത്രം പഠിക്കന്‍ ചേര്‍ന്നു. അതിനുശേഷം ലണ്ടന്‍ സ്‌കൂള്‍ ഓഫ്‌ എക്കണോമിക്‌സ്‌ ആന്‍ഡ്‌ പൊളിറ്റിക്കല്‍ സയന്‍സസില്‍ നിന്ന്‌ നിയമത്തില്‍ ബിരുദാനന്തരബിരുദം നേടി. ആകാശ്‌ ഇപ്പോള്‍ റിലയന്‍സ്‌ ജിയോയുടെ ബോര്‍ഡ്‌ അംഗങ്ങളില്‍ ഒരാളാണ്‌. ഏറ്റവും വലിയ ഡയമണ്ട്‌ കമ്പനികളിലൊന്നായ റോസി ബ്ലൂ ഡയമണ്ട്‌സിന്റെ മേധാവിയാണ്‌ റസല്‍മേത്ത. റസല്‍ മേത്തയുടെ ഇളയമകളായ ശ്ലോക ഇതേ സ്ഥാപനത്തിലെ ഡയറക്ടറാണ്‌.