Breaking News

Trending right now:
Description
 
Mar 27, 2018

സൈബീരിയയിലെ മാളിലെ തീപിടിത്തം: മരണം 64

image റഷ്യയിലെ സൈബീരിയയില്‍ കെമെറോവോ നഗരത്തിലെ തിരക്കേറിയ ഷോപ്പിങ്‌ മാളിലുണ്ടായ തീപിടുത്തത്തില്‍ മരിച്ചവരുടെ എണ്ണം 64 ആയി. മരിച്ചവരില്‍ 11 പേര്‍ കുട്ടികളാണ്‌. ഞായറാഴ്‌ച ഉച്ചയ്‌ക്കുശേഷമുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കിയത്‌ തിങ്കളാഴ്‌ച പുലര്‍ച്ചെയാണ്‌. സിനിമാ തിയറ്റര്‍ സമുച്ചയവും കുട്ടികളുടെ കളിസ്ഥലവും സ്ഥിതിചെയ്യുന്ന ഷോപ്പിങ്‌ മാളിന്റെ നാലാമത്തെ നിലയിലാണ്‌ തീപിടുത്തമുണ്ടായത്‌. രക്ഷപ്പെടാനായി താഴേക്കു ചാടിയ 11 പേര്‍ക്കു പരുക്കുണ്ട്‌. കൂടുതല്‍പേരെ കാണാതായതായി സംശയിക്കുന്നുണ്ട്‌. വൈദ്യുതി തകരാറാണു തീപിടിക്കാന്‍ കാരണമെന്നാണ്‌ പ്രാഥമിക നിഗമനം. കെട്ടിടത്തിലെ ഫയര്‍ അലാം പ്രവര്‍ത്തിക്കാതിരുന്നതും മാളിലെ ജീവനക്കാര്‍ ഉണര്‍ന്നുപ്രവര്‍ത്തിക്കാതിരുന്നതും ദുരന്തത്തിന്റെ വ്യാപ്‌തി കൂട്ടി. അവധിദിവസമായിരുന്നതിനാല്‍ ധാരാളം രക്ഷിതാക്കള്‍ കുട്ടികളുമായി എത്തിയിരുന്നു. അപര്യാപ്‌തമായ സുരക്ഷാക്രമീകരണങ്ങളാണു തീപിടിത്തത്തിന്റെ കാരണമെന്നു അന്വേഷണസംഘം വ്യക്തമാക്കിയിട്ടുണ്ട്‌. മാള്‍ ഉടമ അടക്കം നാലുപേരെ പൊലീസ്‌ കസ്റ്റഡിയിലെടുത്തു.