Breaking News

Trending right now:
Description
 
Mar 27, 2018

ട്രംപിനെതിരെ ലൈംഗികാരോപണം വൈറ്റ്‌ഹൗസ്‌ വീണ്ടും തള്ളി

image അമേരിക്കന്‍ പ്രസിഡന്റ്‌ ഡൊണാള്‍ഡ്‌ ട്രംപിനെതിരെ മുന്‍ നീലച്ചിത്രനടി സ്റ്റോമി ഡാനിയേല്‍ ഉന്നയിച്ച ലൈംഗികാരോപണം വൈറ്റ്‌ ഹൗസ്‌ വീണ്ടും തള്ളി. ഇപ്പോള്‍ ഉയര്‍ന്നുവന്നിട്ടുള്ള ലൈംഗിക ആരോപണവും ഇതുമായി ബന്ധപ്പെട്ട മറ്റു ആരോപണങ്ങളും അടിസ്ഥാനമില്ലാത്തവയാണെന്നു വൈറ്റ്‌ ഹൗസ്‌ വൃത്തങ്ങള്‍ വ്യക്തമാക്കി. 2006 നവേദിയില്‍വച്ച്‌ ഗോള്‍ഫ്‌ ടൂര്‍ണമെന്റിനിടെ ട്രംപ്‌ തന്നെ ലൈംഗികമായി ചൂഷണം ചെയ്‌തുവെന്നായിരുന്നു സ്റ്റോമി ഡാനിയേല്‍ ഒരു മാഗസിനു നല്‍കിയ അഭിമുഖത്തിലൂടെ ആദ്യം ആരോപിച്ചത്‌. ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുപറയാതിരിക്കാന്‍ തിനിക്കു പണം തന്നുവെന്നും ഇതിനായി ഉണ്ടാക്കിയ കരാര്‍ അനുസരിച്ച്‌ 1.3 ലക്ഷം ഡോളര്‍ ലഭിച്ചുവെന്നും ഇവര്‍ പിന്നീട്‌ വ്യക്തമാക്കുകയും ചെയ്‌തു. അമേരിക്കന്‍ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പിനു ദിവസങ്ങള്‍ക്കു മുമ്പായിരുന്നു ഇത്തരത്തിലൊരു കരാര്‍. ഈ ബന്ധം പുറത്തുപറയരുതെന്ന്‌ ആവശ്യപ്പെട്ട ട്രംപിന്റെ വിശ്വസ്‌തരായ ചിലര്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നു ഇക്കഴിഞ്ഞ ഞായറാഴ്‌ച സ്റ്റോമി ഡാനിയിയേല്‍ വെളിപ്പെടുത്തിയിരുന്നു. ട്രംപിനെ വെറുതെ വിട്ട്‌ പഴയകഥയെല്ലാം മറന്നേക്കാനായിരുന്നു ഭീഷണി. സ്റ്റോമി പറയുന്നതനുസരിച്ച്‌ 2006-07ലായിരുന്നു ട്രംപുമായുള്ള ബന്ധം. മെലനിയയെ ട്രംപ്‌ വിവാഹം ചെയ്‌തതിനുശേഷമായിരുന്നു ഇത്‌. അന്ന്‌ 60 വയസായിരുന്നു ട്രംപിന്റെ പ്രായം. ഇതിനിടെ സ്റ്റോമി കരാര്‍ ലംഘിക്കുകയാണെന്നു കാട്ടി ട്രംപിന്റെ അഭിഭാഷകന്‍ രണ്ടുകോടി ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടു.