Breaking News

Trending right now:
Description
 
Sep 27, 2012

എടിഎം കാര്‍ഡില്ലെങ്കിലും വിഷമിക്കേണ്ട; പണംലഭിക്കാന്‍ ഇനി വിരലടയാളം

image എടിഎമ്മില്‍ ചെന്ന്‌ പണം എടുക്കാന്‍ നോക്കിയപ്പോള്‍ എടിഎംകാര്‍ഡ്‌ എടുക്കാന്‍ മറന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഇനിമുതല്‍ വിഷമിക്കേണ്ടിവരില്ല. നിങ്ങളുടെ വിരലടയാളം പരിശോധിച്ച്‌ എടിഎം പണം നല്‍കും. ജപ്പാനിലാണ്‌ ഈ പുതിയ സമ്പ്രദായം നിലവില്‍ വന്നത്‌. ജപ്പാനിലെ ഒഗാകി ക്യേരിറ്റ്‌സ്‌ ബാങ്കാണ്‌ പണം പിന്‍വലിക്കാനും നിക്ഷേപിക്കാനും അക്കൗണ്ട്‌ വിവരങ്ങള്‍ ശേഖരിക്കാനും കാര്‍ഡിനു പകരം വിരലടയാളം ഉപയോഗിച്ചു തുടങ്ങിയത്‌. പ്രകൃതിദുരന്തംപോലുള്ള സന്ദര്‍ഭങ്ങളില്‍ എടിഎം കാര്‍ഡ്‌ നഷ്ടപ്പെട്ടാലും ബാങ്ക്‌ ഇടപാടുകള്‍ക്ക്‌ മുടക്കം ഉണ്ടാകില്ലെന്നതാണ്‌ പിതിയ സംവിധാനത്തിന്റെ പ്രത്യേകത. ബാങ്കിന്റെ ഹാഷിമ സിറ്റി ശാഖയിലാണ്‌ ആദ്യമായി ഈ രീതി പരീക്ഷിച്ചു വിജയിച്ചത്‌. ഇത്‌ ഉടന്‍ വ്യാപിപ്പിക്കാനാണ്‌ ബന്ധപ്പെട്ടവരുടെ തീരുമാനം.