Breaking News

Trending right now:
Description
 
Mar 26, 2018

പെട്രോള്‍പമ്പുകള്‍ ഇന്ന്‌ ഏഴുമണിക്കൂര്‍ അടച്ചിടും

image പെട്രോള്‍ പമ്പിലെ ജീവനക്കാര്‍ക്കും ഉടമകള്‍ക്കും മതിയായ സുരക്ഷ ഉറപ്പുവരുത്തണമെന്നു ആവശ്യപ്പെട്ട്‌ ഓള്‍ കേരള ഫെഡറേഷന്‍ ഓഫ്‌ പെട്രോളിയം ഡീലേഴ്‌സ്‌ അസോസിയേഷന്‍ പെട്രോള്‍പമ്പ്‌ അടച്ചുകൊണ്ടുള്ള സമരം പ്രഖ്യാപിച്ചു. തിങ്കള്‍ രാവിലെ ആറു മുതല്‍ ഉച്ചയ്‌ക്ക്‌ ഒരുമണിവരെയാണ്‌ സമരം. ഏഴുമണിക്കൂര്‍ സമരത്തിന്റെ ഭാഗമായി അസോസിയേഷന്റെ നിയന്ത്രണത്തിലുള്ള പമ്പുകള്‍ അടച്ചു. സംസ്ഥാനത്തെ പൊതുമേലാ ഓയില്‍ കമ്പനികളുടെ 2400ലേറെ ഡീലര്‍മാര്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്‌. കേരളാ സ്റ്റേറ്റ്‌ പെട്രോളിയം ട്രേഡേഴ്‌സ്‌ അസോസിയേഷന്‍ സമരത്തില്‍ പങ്കെടുക്കുന്നില്ല.