Breaking News

Trending right now:
Description
 
Mar 26, 2018

മദ്യലഹരിയില്‍ പിതാവ്‌ റോഡിലേക്കു വലിച്ചെറിഞ്ഞ കുഞ്ഞിന്റെ നില ഗുരുതരം

image മൂഴിയാര്‍ വനത്തിലെ ആദിവാസിയായ യുവാവ്‌ വിനോദ്‌ രണ്ടുവയുള്ള മകനെ റോഡിലേക്കു വലിച്ചെറിഞ്ഞശേഷം ആത്മഹത്യയ്‌ക്കു ശ്രമിച്ചു. ഭാര്യസുധയുമായി വഴക്കിട്ട വിനോദ്‌ മകന്‍ സുനിലിനെ ബലമായി പിടിച്ചുവാങ്ങി റോഡിലേക്ക്‌ എറിയുകയായിരുന്നു. ശനിയാഴ്‌ച രാത്രിയിലാണ്‌ സംഭവം. വിനോദിന്റെ ആക്രമണം ഭയന്ന്‌ രാത്രി കാട്ടിലേക്കു ഓടിപ്പോയ സുധ ഞായറാഴ്‌ച രാവിലെ തിരികെ എത്തിയപ്പോഴാണ്‌ കുഞ്ഞ്‌ ആശുപത്രിയിലാണെന്നു അറിഞ്ഞത്‌. ആക്രമണത്തിനു ദൃക്‌സാക്ഷിയായവരില്‍ ചിലര്‍ വൈദ്യുതി ബോര്‍ഡിന്റെ ആംബുലന്‍സില്‍ കുട്ടിയെ സീതത്തോട്‌ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും എത്തിച്ചു. പിന്നീട്‌ വിദഗ്‌ധചികിത്സയ്‌ക്കായി കോട്ടയം മെഡിക്കല്‍കോളജ്‌ ആശുപത്രിയിലേക്കുമാറ്റി. കുട്ടിയുടെ തലയോട്ടിക്കു പൊട്ടലും ഇടതുകൈയ്‌ക്ക്‌ ഒടിവുമുണ്ട്‌. സംഭവം അറിഞ്ഞെത്തിയ പൊലീസ്‌ സുനിലിനെ പിടികൂടി. എന്നാല്‍ ഇയാള്‍ വിഷം കഴിച്ചുവെന്ന സംശയത്തെ തുടര്‍ന്ന്‌ മെഡിക്കല്‍കോളജ്‌ ആശുപത്രിയിലേക്കു മാറ്റി. വിനോദ്‌ മദ്യലഹരിയിലാണ്‌ ആക്രമണം നടത്തിയതെന്നു ഭാര്യ സുധ പൊലീസിന്‌ മൊഴിനല്‍കി. സംഭവത്തില്‍ കേസെടുത്തു.