Breaking News

Trending right now:
Description
 
Mar 26, 2018

ട്രംപ്‌-കിം കൂടിക്കാഴ്‌ചയ്‌ക്ക്‌ അമേരിക്കന്‍ ജനതയുടെ പിന്തുണ

image അമേരിക്കന്‍ പ്രസിഡന്റ്‌ ഡൊണാള്‍ഡ്‌ ട്രംപും ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ്‌ ഉന്നും തമ്മില്‍ മേയില്‍നടത്താന്‍പോകുന്ന കൂടിക്കാഴ്‌ചയ്‌ക്ക്‌ അമേരിക്കന്‍ജനതയുടെ പിന്തുണ. ഫോക്‌സ്‌ ന്യൂസ്‌ നടത്തിയ സര്‍വേയിലാണ്‌ ജനങ്ങള്‍ കൂടിക്കാഴ്‌ചയ്‌ക്കുള്ള പിന്തുണ അറിയിച്ചത്‌. 63 ശതമാനംപേര്‍ പിന്തുണ അറിയിച്ചുവെന്നാണ്‌ റിപ്പോര്‍ട്ട്‌. എന്നാല്‍ എതിര്‍ക്കുന്നവര്‍ 30 ശതമാനംപേരുണ്ട്‌. കൂടിക്കാഴ്‌ചയില്‍ നിര്‍ണായക പങ്കുവഹിക്കുക ട്രംപാണെന്നാണ്‌ ഭൂരിപക്ഷത്തിന്റെ അഭിപ്രായം. കൂടിക്കാഴ്‌ച രണ്ടുകൂട്ടര്‍ക്കും ഉപയോഗപ്രദമാകണമെന്നും അല്ലാത്തപക്ഷം അതൊരു പരാജയമായിരിക്കുമെന്നും 19 ശതമാനംപേര്‍ അഭിപ്രായപ്പെട്ടു. ഇരുവരും തമ്മിലുള്ള ചര്‍ച്ചയുടെ ഫലമെന്താകുമെന്ന്‌ പ്രവചിക്കാനാവില്ലെന്നായിരുന്നു 14 ശതമാനംപേര്‍ വ്യക്തമാക്കിയത്‌. മാര്‍ച്ച്‌ 18 മുതല്‍ 21വരെയുള്ള തീയതികളില്‍ നടത്തിയ സര്‍വേ ഫലമാണ്‌ ഫോക്‌സ്‌ ന്യൂസ്‌ പുറത്തുവിട്ടത്‌. ട്രംപ്‌-കിം തമ്മില്‍ കൂടിക്കാഴ്‌ച നടത്താനുള്ള തീരുമാനത്തെ ലോകനേതാക്കള്‍ സ്വാഗതം ചെയ്‌തു.