Breaking News

Trending right now:
Description
 
Mar 26, 2018

ഹായ്‌ ഞാന്‍ മോദി; ഇന്ത്യയുടെ പ്രധാനമന്ത്രി: പരിഹാസവുമായി രാഹുല്‍

image പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ദേഹത്തിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്ലിക്കേഷനിലെ (നരേന്ദ്രമോദി ആപ്‌) വ്യക്തിവിവരങ്ങള്‍ യുഎസ്‌ കമ്പനികള്‍ക്കു ചോര്‍ത്തി നല്‍കുകയാണെന്നു കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ഗാന്ധി കുറ്റപ്പെടുത്തി. മോദി ആപ്‌ ഡൗണ്‍ലോഡ്‌ ചെയ്യുന്നവരുടെ വിവരങ്ങള്‍ പ്രധാനമന്ത്രി അമേരിക്കന്‍ കമ്പനികളിലെ സുഹൃത്തുക്കള്‍ക്ക്‌ കൈമാറുകയാണ്‌. ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ അവരുടെ അനുമതിയില്ലാതെയാണ്‌ യുഎസ്‌ വെബ്‌ വിശകലന സ്ഥാപനമായ ക്ലെവര്‍ട്രാപ്പിനു നല്‍കുന്നുവെന്നാണ്‌ ആരോപണം. ഹായ്‌... എന്റെ പേര്‌ നരേന്ദ്രമോദി. ഞാന്‍ ഇ്‌ത്യയുടെ പ്രധാനമന്ത്രിയാണ്‌. നിങ്ങള്‍ എന്റെ ഔദ്യോഗിക ആപ്‌ ഉപയോഗിക്കുമ്പോള്‍ നിങ്ങളെക്കുറിച്ചുള്ള വിവരങ്ങളെല്ലാം എന്റെ സുഹൃത്തുക്കളായ അമേരിക്കന്‍ കമ്പനികള്‍ക്കു നല്‍കും... ട്വിറ്ററിലൂടെ രാഹുല്‍ പ്രധാനമന്ത്രിയെ പരിഹസിച്ചു. മോദി ആപ്പിനെതിരായുള്ള വാര്‍ത്ത ചില മാധ്യമങ്ങള്‍ ഒതുക്കിയെന്നു രാഹുല്‍ കുറ്റപ്പെടുത്തുകയും ചെയ്‌തു. ഡിലീറ്റ്‌ നമോ ആപ്‌ എന്ന ഹാഷ്‌ ടാങ്‌ പ്രചാരണവും കോണ്‍ഗ്രസ്‌ ആരംഭിച്ചു. രാഹുലിനും പാര്‍ട്ടിക്കും സാങ്കേതിക വിദ്യയെക്കുറിച്ച്‌ ഒരു ചുക്കും അറിയില്ലെന്നും കേംബ്രിജ്‌ അനലിറ്റിക്ക വെളിപ്പെടുത്തലില്‍നിന്ന്‌ ശ്രദ്ധതിരിക്കാനാണ്‌ രാഹുലിന്റെ ശ്രമമെന്നും ബിജെപി തുറന്നടിച്ചു.