Breaking News

Trending right now:
Description
 
Mar 25, 2018

ഗുജറാത്തില്‍ ട്രാഫിക്‌ ബോധവത്‌കരണത്തിനായി പ്രിയയുടെ കണ്ണിറുക്ക്‌

image മലയാളി പെണ്‍കുട്ടിയും നടിയുമായ പ്രിയ പ്രകാശ്‌ വാര്യര്‍ കേരളവും ഇന്ത്യയും പിന്നിട്ട്‌ ലോകംമുഴുവന്‍ ഉണ്ടാക്കിയ തരംഗം ചില്ലറയൊന്നുമായിരുന്നില്ല. പ്രിയയുടെ കണ്ണിറുക്കല്‍ ഉണ്ടാക്കിയ തരംഗം ഇനിയും അവസാനിച്ചിട്ടില്ല എന്നതിന്‌ തെളിവാണ്‌ ഗുജറാത്തില്‍നിന്നുള്ള റിപ്പോര്‍ട്ടുകള്‍. പ്രിയയുടെ കണ്ണിറുക്കല്‍ ഇത്രയും നാളും ഒരാഘോഷമായിരുന്നെങ്കില്‍ ഗുജറാത്തിലെ വഡോദര പൊലീസ്‌ അത്‌ അപകടമായി അവതരിപ്പിച്ചിരിക്കുകയാണ്‌. ട്രാഫിക്‌ പൊലീസിന്റെ പരസ്യത്തിലാണിത്‌. ഒരു ചെറിയ കണ്ണടയ്‌ക്കല്‍മതി അപകടം സംഭവിക്കും- എന്നാണ്‌ പൊലീസ്‌ ട്രാഫിക്‌ ബോധവത്‌കരണ പരസ്യത്തിലൂടെ വ്യക്തമാക്കുന്നത്‌. ശ്രദ്ധ പതറാതെ ഡ്രൈവ്‌ ചെയ്യൂ എന്ന സന്ദേശവുമായി #TrafficEkSanskar എന്ന ഹാഷ്‌ ടാഗില്‍ സമൂഹമാധ്യമത്തിലും വഡോദര പൊലീസ്‌ പ്രചാരണം ശ്രദ്ധേയമായി. വഡോദര പൊലീസ്‌ തങ്ങളുടെ ട്വിറ്റര്‍ പേജിലാണ്‌ ഈ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌.