Mar 25, 2018
വിശുദ്ധവാരത്തിന് തുടക്കംകുറിച്ച് ഇന്ന് ഓശാന ഞായര്‍
യേശുവിന്റെ ജെറുശലേം പ്രവേശനത്തിന് ഓര്‍മപുതുക്കി ലോകമെങ്ങുമുള്ള
ക്രൈസ്തവര്‍ ഇന്ന് ഓശാന പെരുന്നാള്‍ ആഘോഷിച്ചു. പള്ളികളില്‍ പ്രത്യേക
തിരുക്കര്‍മ്മങ്ങളും കുരുത്തോല പ്രദക്ഷിണവും നടത്തി.
വിശുദ്ധവാരാചരണത്തിന്റെ തുടക്കംകൂടിയാണ് ഓശാന ഞായര്‍. ജെറുശലേം
പട്ടണത്തിലേക്കുള്ള യേശുവിന്റെ രാജകീയ പ്രവേശനത്തിന്റെ ഓര്‍മയ്ക്കായാണ്
ക്രൈസ്തവര്‍ ഓശാന ഞായര്‍ ആചരിക്കുന്നത്. ക്രിസ്തുവിന്റെ
പീഢാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും ഓര്‍മകളാണ്
വിശുദ്ധവാരാചരണത്തില്‍ പുതുക്കുക. അന്ത്യ അത്താഴത്തിന്റെ അനുസ്മരണമായി
വ്യാഴാഴ്ച പെസഹ ആചരിക്കും. പള്ളികളില്‍ കാല്‍കഴുകല്‍ ശുശ്രൂഷയും
വീടുകളില്‍ പുളിപ്പില്ലാത്ത അപ്പം മുറിക്കലും നടത്തും. പിറ്റേന്നു
കുരിശുമരണത്തിന്റെ ഓര്‍മകള്‍ പുതുക്കുന്ന ദുഖവെള്ളിയാണ്. പള്ളികളില്‍
പീഢാനുഭവ വായനകളും കുരിശിന്റെ വഴിയും പരിഹാര പ്രദക്ഷിണവും, നഗരികാണിക്കലും
നടത്തും. ഞായറാഴ്ച ഉയിര്‍പ്പുതിരുനാള്‍ ആഘോഷത്തോടെ അമ്പതുനോമ്പാചരണം
പരിസമാപ്തിയാകും.