Breaking News

Trending right now:
Description
 
Mar 25, 2018

ഐഎസ്‌ റിക്രൂട്ട്‌മെന്റ്‌ കേസില്‍ യാസ്‌മിന്‍ മുഹമ്മദിന്‌ ഏഴുവര്‍ഷം തടവ്‌

image മലയാളി യുവാക്കളെ വിദേശത്തേക്കു കടത്തി ഭീകരസംഘടനയായ ഐഎസിനു കൈമാറിയെന്ന കേസില്‍ ബിഹാര്‍ സ്വദേശി യാസ്‌മിന്‍ മുഹമ്മദിന്‌ (30) ഏഴുവര്‍ഷം കഠിനതടവിന്‌ എന്‍ഐഎ പ്രത്യേക കോടതി ശിക്ഷിച്ചു. 25,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്‌. കേസിലെ ഒന്നാംപ്രതിയും യാസ്‌മിന്‍ മുഹമ്മദിന്റെ ഭര്‍ത്താവുമായ തൃക്കരിപ്പൂര്‍ ഉടുമ്പുന്തല സ്വദേശി അബ്ദുല്‍ റഷീദ്‌ ഇപ്പോഴും അഫ്‌ഗാനിസ്ഥാനിലാണ്‌. കാസര്‍കോട്‌ സ്വദേശികളായ 15 യുവാക്കളെ ഐഎസില്‍ ചേര്‍ക്കാന്‍ അഫ്‌ഗാനിസ്ഥാനിലേക്ക്‌ കടത്തിയെന്നാണ്‌ കേസ്‌. യാസ്‌മിന്‍ പ്രായപൂര്‍ത്തിയാവാത്ത മകനോടൊപ്പം അപ്‌ഗാനിസ്ഥാനിലെ ഐഎസ്‌ അധിനിവേശ മേഖലയിലേക്കു കടക്കാന്‍ ഒരുങ്ങുമ്പോള്‍ 2016 ജൂലൈ 30ന്‌ ഡല്‍ഹി രാജ്യാന്ത വിമാനത്താവളത്തില്‍വച്ചാണ്‌ പിടിക്കപ്പെട്ടത്‌. കേരളത്തില്‍ വിചരാണചെയ്യുന്ന ആദ്യ ഐഎസ്‌ കേസാണിത്‌. കേസിലെ മറ്റു പ്രതികളെ കണ്ടെത്താന്‍ ഇന്റര്‍പോള്‍ ഉള്‍പ്പെടെയുള്ള അന്വേഷണ ഏജന്‍സികളുടെ സഹായം തേടിയിട്ടുണ്ട്‌. വാഗമണ്‍ കേസുള്‍പ്പെടെയുള്ള കേസുകള്‍ കോടതിയില്‍ വിചാരണ അന്തിമഘട്ടത്തിലാണ്‌.